---
title: "നിപ; 'മാസ്ക് ധരിക്കണം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക'; ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം "
english_title: "Health Minister Veenageorge has said that an alert has been issued to six districts in the state related to the Nipah virus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302365/health-minister-veenageorge-has-said-that-an-alert-has-been-issued-to-six-districts-in-the-state-related-to-the-nipah-virus"
published_at: "2025-07-14T05:59:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68744f63ce059_WhatsApp_Image_2025-07-07_at_12.59.46_PM.jpeg"
keywords: []
---

# നിപ; 'മാസ്ക് ധരിക്കണം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക'; ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ നിപ കേസുമായി ബന്ധപ്പെട്ട ആറ് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. നിപ ലക്ഷണങ്ങളോട് കൂടിയ പനി ഉള്ളവർ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ നിപ കേസുമായി ബന്ധപ്പെട്ട ആറ് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. നിപ ലക്ഷണങ്ങളോട് കൂടിയ പനി ഉള്ളവർ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു.

പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ചികിത്സയ്ക്കായി മാത്രം ആശുപത്രികളിൽ പോകുക. ഒരു രോഗിക്ക് ഒരു സഹായി മാത്രം നിൽക്കണമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോ​ഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് മരിച്ചത്. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. ശനിയാഴ്ച അഞ്ചോടെ മരിച്ചു. നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302365/health-minister-veenageorge-has-said-that-an-alert-has-been-issued-to-six-districts-in-the-state-related-to-the-nipah-virus)