ഒരു കാലില്ലെങ്കില്‍ എന്താ, വില ഒട്ടും കുറയില്ല; 38,000 രൂപയുടെ ജീന്‍സ് പാന്‍റുമായി ഫ്രഞ്ച് ആഡംബര ബ്രാൻഡ്

ഒരു കാലില്ലെങ്കില്‍ എന്താ, വില ഒട്ടും കുറയില്ല; 38,000 രൂപയുടെ ജീന്‍സ് പാന്‍റുമായി ഫ്രഞ്ച് ആഡംബര ബ്രാൻഡ്
Mar 8, 2025 09:42 PM | By Athira V

( www.truevisionnews.com) മൂഹ മാധ്യമത്തില്‍ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. അതാണ് വണ്‍ ലെഗ്ഡ് ജീന്‍സ് (one legged jeans). വില ഇത്തിരി കൂടും 38,330 രൂപ (അതായത് 440 ഡോളർ) മാത്രം. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ കോപർണിയാണ് ഫാഷന്‍ പ്രേമികൾക്കായി ഈ വണ്‍ ലെഗ്ഡ് ജീന്‍സ് ഏറ്റെടുത്തു കഴിഞ്ഞു.

പക്ഷേ, പ്രായോഗികമതികൾക്ക് സംഗതി അത്രയ്ക്ക് രുചിച്ച മട്ടില്ല. അവര്‍ ഈ വസ്ത്രത്തിന്‍റെ പ്രായോഗികതയെയും ഈട് നില്‍ക്കുന്നതിനെ കുറിച്ചും സംശയങ്ങൾ പ്രകടിപ്പിച്ച് കഴിഞ്ഞു.

ടിക് ടോക്കില്‍ 16 ദശലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ 7 ദശലക്ഷത്തിലധികവും ഫോളോവേഴ്സുള്ള ക്രിസ്റ്റി സാറ, ഈ ഒറ്റക്കാലന്‍ ജീന്‍സിനെ സമൂഹ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. 'ഇന്‍റർനെറ്റിലെ ഏറ്റവും വിവാദപരമായ ജീൻസ്' എന്ന വിശേഷണത്തോടെയാണ് ജീന്‍സിനെ പരിചയപ്പെടുത്തിയത്.

ക്രിസ്റ്റി ജീന്‍സിനെ പരിചയപ്പെടുത്തുന്നതിനിടെ ഫ്രെയിമിലേക്ക് കയറിവന്ന ഭര്‍ത്താവ് തന്നെ ജീന്‍സിനെതിരെ രംഗത്തെത്തി. ആരും അത് ധരിക്കില്ലെന്ന് അദ്ദേഹത്തിന് അത്രയ്ക്ക് ഉറപ്പുണ്ട്. നിരവധി പേര്‍ ക്രിസ്റ്റിയുടെ ഭര്‍ത്താവിന്‍റെ അഭിപ്രായത്തോട് യോജിച്ചു. വിചിത്രമെന്നും പരിഹാസ്യമെന്നുമുള്ള കുറിപ്പുകളും പിന്നാലെ എത്തി.

റുപോൾസ് ഡ്രാഗ് റേസ്, ക്വീർ ഐ ഫോർ ദി സ്ട്രെയിറ്റ് ഗൈ എന്നിവയിലൂടെ പ്രശസ്തനായ എമ്മി അവാർഡ് നേടിയ സ്റ്റൈലിസ്റ്റായ കാർസൺ ക്രെസ്ലിയ്ക്കും മറ്റൊന്നല്ല അഭിപ്രായം. ആ ജീന്‍സില്‍ ഉറച്ച് നില്‍ക്കാന്‍ ഒരു കാല് പോലും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി കാർസണ്‍ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

അതേസമയം ഫ്രഞ്ച് ആഡംബര ബ്രാൻഡായ കോപ്പർണി "വൺ-ലെഗ് ഡെനിം ട്രൗസർ" എന്ന പേരിൽ ഡെനിം പീസ് ലഭ്യമായ എല്ലാ അളവിലും മാര്‍ക്കറ്റിലെത്തിക്കുകയും വിറ്റ് തീർക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ വിമർശനം ഉയരുന്നുണ്ടെങ്കിലും ഇത്തരത്തില്‍ പാതിയായ വസ്ത്രങ്ങൾക്ക് ഫാഷന്‍ വിപണയില്‍ വന്‍ ഡിമാന്‍റാണ്.

#french #luxury #brand #launches #one #legged #jeans #pant #worth #rs38000

Next TV

Related Stories
വല്ലാതെ തടി തോന്നിക്കുന്നുണ്ടല്ലേ ? സ്ലിം ലുക്ക് കിട്ടുവാന്‍ വസ്ത്രങ്ങള്‍ ഇങ്ങനെ ഒന്ന് ഉടുത്ത് നോക്കൂ...!

Mar 17, 2025 04:26 PM

വല്ലാതെ തടി തോന്നിക്കുന്നുണ്ടല്ലേ ? സ്ലിം ലുക്ക് കിട്ടുവാന്‍ വസ്ത്രങ്ങള്‍ ഇങ്ങനെ ഒന്ന് ഉടുത്ത് നോക്കൂ...!

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കുറച്ചും കൂടെ തടി ഉള്ളതായി...

Read More >>
റെഡ്‌കാർപ്പറ്റിൽ 'പ്രാണ', ഓസ്‌കര്‍ വേദിയില്‍ തിളങ്ങി കേരളത്തിൻ്റെ കൈത്തറി പെരുമ

Mar 9, 2025 02:22 PM

റെഡ്‌കാർപ്പറ്റിൽ 'പ്രാണ', ഓസ്‌കര്‍ വേദിയില്‍ തിളങ്ങി കേരളത്തിൻ്റെ കൈത്തറി പെരുമ

അനന്യ ഓസ്കാർ വേദിയിൽ ധരിച്ച 'പ്രാണ' ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇപ്പോഴത്തെ...

Read More >>
പിന്നിൽ ചുവന്ന ഹൈ-ഹീൽ; ഓസ്കർ വേദിയിൽ തിളങ്ങി അരിയാന ​ഗ്രാൻഡെയുടെ ചുവന്ന ​ഗൗൺ

Mar 6, 2025 05:30 PM

പിന്നിൽ ചുവന്ന ഹൈ-ഹീൽ; ഓസ്കർ വേദിയിൽ തിളങ്ങി അരിയാന ​ഗ്രാൻഡെയുടെ ചുവന്ന ​ഗൗൺ

ചിത്രത്തിലെ കഥാപാത്രമായ ദൊറോത്തിയെ ഓർമ്മിപ്പിച്ച് കൊണ്ടാണ് സിനിമയിലെ പ്രശസ്തമായ ഷൂസിനോട് സാമ്യമുള്ള ഒരു ചെരുപ്പ് പോലെ ഗൗണിന് പിന്നിൽ...

Read More >>
'എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍, പച്ചയും പിങ്കും കലര്‍ന്ന പ്രിൻ്റഡ് സാരിയിൽ സുന്ദരിയായി മഞ്ജുവാരിയർ'

Mar 4, 2025 08:37 PM

'എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍, പച്ചയും പിങ്കും കലര്‍ന്ന പ്രിൻ്റഡ് സാരിയിൽ സുന്ദരിയായി മഞ്ജുവാരിയർ'

പച്ചയും പിങ്കും കലര്‍ന്ന സാരിക്കൊപ്പം പിങ്ക് നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം; ഗോൾഡൺ സാരിയിൽ സുന്ദരിയായി മൻസി ജോഷി ,വിവാഹചിത്രങ്ങൾ വൈറൽ

Mar 2, 2025 03:35 PM

ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം; ഗോൾഡൺ സാരിയിൽ സുന്ദരിയായി മൻസി ജോഷി ,വിവാഹചിത്രങ്ങൾ വൈറൽ

എല്ലാ പെൺകുട്ടികളുടെയും സ്വപ്നം ആയിരിക്കുമിത്. എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായ...

Read More >>
Top Stories