ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണം: നിര്‍ണായക തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി, ശാസ്ത്രീയ പരിശോധന വിധേയമാക്കും

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണം: നിര്‍ണായക തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി, ശാസ്ത്രീയ പരിശോധന വിധേയമാക്കും
Mar 8, 2025 04:31 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയിൽ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈൽ ഫോണ്‍ കണ്ടെത്തി. ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോണാണ് കണ്ടെത്തിയത്. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോണ്‍ പൊലീസ് കണ്ടെത്തിയത്.

ഫോണ്‍ ലോക്ക് ആയ നിലയിലാണ്. മൊബൈൽ ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും. ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ഷൈനിയുടെ ഫോൺ കാണാതായത്തിൽ ദുരൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും.

ഷൈനിയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു.

നോബിയെ ചോദ്യം ചെയ്തപ്പോള്‍ ഷൈനി മരിച്ചതിന് തലേദിവസം വാട്സാപ്പിൽ മെസേജ് അയച്ചിരുന്നതായി നോബി മൊഴി നൽകിയിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു മെസേജിലുണ്ടായിരുന്നത്. പ്രകോപനമരമായ രീതിയിൽ എന്തെങ്കിലും മെസേജുണ്ടോയെന്ന് പ്രതി കൃത്യമായ മറുപടി നൽകിയിട്ടില്ല.

എന്ത് മെസേജുകൾ ആണ് അയച്ചതെന്ന് കണ്ടെത്താൻ പൊലീസ് നോബിയുടെ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. നോബിയുടെ വാട്സ്ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇത് റിക്കവറി ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇതിനിടെയാണ് ഷൈനിയുടെ ഫോണ്‍ കാണാത്തതിൽ ദുരൂഹത തുടര്‍ന്നിരുന്നത്. നോബിയുടെ ഫോണിൽ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ ഷൈനിയുടെ ഫോണിൽ ഉണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്.

ഷൈനിയുടെ വീട്ടിൽ നിന്നും ഇന്ന് ഫോണ്‍ കണ്ടെടുത്തതോടെ കേസിൽ കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

#Death #mother #daughters #Ettumanoor #Shiny #phone #crucial #piece #evidence #found #subjected #scientificexamination

Next TV

Related Stories
 കോഴി വണ്ടിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച്  അപകടം; ജിമ്മിൽ പോവുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 23, 2025 12:01 PM

കോഴി വണ്ടിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് അപകടം; ജിമ്മിൽ പോവുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം നിര്‍ത്തിയിട്ട കോഴി വണ്ടിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി...

Read More >>
പൊന്നിന്റെ പിടിവിട്ടു....! വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

Jul 23, 2025 11:28 AM

പൊന്നിന്റെ പിടിവിട്ടു....! വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

Read More >>
ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Jul 23, 2025 11:27 AM

ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ്...

Read More >>
Top Stories










//Truevisionall