ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ഇടപെട്ടു; കുന്തം ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തി യുവാവ്

ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ഇടപെട്ടു; കുന്തം ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തി യുവാവ്
Mar 7, 2025 05:24 PM | By VIPIN P V

ഷാജഹാംപുര്‍: (www.truevisionnews.com) ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ഇടപെട്ടതിന്റെ ദേഷ്യത്തില്‍ അമ്മയെ കുന്തം ഉപയോഗിച്ച് കൊലപ്പെടുത്തി യുവാവ്. ഷാജഹാംപുരിലെ ഗണപത്പുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. നൈനാ ദേവി (60) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ 25-കാരനായ വിനോദ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വിനോദ് കുമാര്‍ നിരന്തരം മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.

വ്യാഴാഴ്ചയും മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിച്ചതോടെ അമ്മയായ നൈനാ ദേവി ഇടപെടുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് അമ്മയെ കുന്തം ഉപയോഗിച്ച് വിനോദ് കുമാര്‍ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് വിനോദ് കുമാറിന് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നൈനാ ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അതിനുശേഷമേ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

#youngman #killed #mother #spear #Intervened #dispute #wife

Next TV

Related Stories
Top Stories










Entertainment News