ആലപ്പുഴ : (truevisionnews.com) എം.ഡി.എം.എയുമായി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ജി ആണ് സൗത്ത് പൊലീസിന്റെ പിടിയിൽ ആയത്. എസ് എഫ് ഐ മുൻ ഏരിയ കമ്മിറ്റി അംഗം ആയിരുന്നു വിഘ്‌നേഷ്.

ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ നിന്നാണ് പിടിയിലായത്. വിഘ്നേഷനിൽ നിന്ന് 0.24 ഗ്രാം എം.ഡി.എം.എ യും രണ്ട് സിറിഞ്ചുകളും കണ്ടെത്തി.
വിഘ്നേഷന് ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഹരിപ്പാട് നിന്ന് എം.ഡി.എം.എ യുമായി പിടികൂടിയയാളിൽ നിന്നുമാണ് വിവരം ലഭിച്ചത്.
എം.ഡി.എം.എ വിഘ്‌നേശ് ആണ് നൽകിയതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
#CPIM #branch #secretary #arrested #Alappuzha #with #MDMA.
