കോട്ടയം : (truevisionnews.com) ഏറ്റുമാനൂരില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ ഷെെനിയും മക്കളും ആത്മഹത്യ ചെയ്യാൻ പുറത്തിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ഷൈനിയുടെ വീടിന് മുന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ ഇളയമകൾ ബലംപിടിച്ചുനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
.gif)

വെള്ളിയാഴ്ചയാണ് മൂവരും ജീവനൊടുക്കിയത്. സംഭവത്തിൽ ഷെെനിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഷൈനി ജോലി ചെയ്‌തിരുന്ന കെയർ ഹോം ഉടമ ഫ്രാൻസിസ്.
ഷൈനിയുടെ അവസ്ഥ കേട്ടപ്പോൾ ജോലി നൽകിയതാണ്. മരിക്കുന്നതിന് തലേദിവസം മുൻപും ഷൈനിയെ കണ്ടിരുന്നു.ഭർത്താവിൽ നിന്നും കൊടിയപീഡനമാണ് ഷൈനി അനുഭവിച്ചിരുന്നതെന്നും ഫ്രാൻസിസ് പറഞ്ഞു.
ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നു എന്ന് ഷൈനി പറഞ്ഞിരുന്നു. ജോലിയ്ക്ക് വരുമ്പോൾ ശരീരത്തിൽ പാടുകൾ ഉണ്ടായിരുന്നു. എപ്പോഴും വിഷമത്തോടെയാണ് ഷൈനിയെ കണ്ടിരുന്നതെന്നും ഫ്രാൻസിസ് പറഞ്ഞു. ഷൈനി മാത്രമല്ല ഷൈനിയുടെ കുട്ടികളും പപ്പ മമ്മിയെ തല്ലുന്ന കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും ഫ്രാൻസിസ് വ്യക്തമാക്കി.
#CCTV #footage #Sheni #her #children #going #out #commit #suicide #released.
