ഭയവും ആകുലതകളും വേണോ? എസ്എസ്എൽസിയും പ്ലസ് ടുവും തന്നെയാണോ ജീവിതത്തിൻ്റെ വഴിത്തിരിവ് !

ഭയവും ആകുലതകളും വേണോ? എസ്എസ്എൽസിയും പ്ലസ് ടുവും തന്നെയാണോ ജീവിതത്തിൻ്റെ വഴിത്തിരിവ് !
Mar 7, 2025 12:12 PM | By Susmitha Surendran

(truevisionnews.com) യഥാർത്ഥത്തിൽ പഠന കാലത്തെ വഴിതിരിവ് തന്നെയാണോ നിങ്ങൾ ഈ പറയുന്ന പത്താം ക്ലാസ്സ്‌ അഥവാ എസ് എസ് എൽ സി, പ്ലസ് ടു? എന്തിനാണ് നമ്മൾ കുട്ടികളുടെ മനസ്സിൽ ആവിശ്യമില്ലാത്ത ഭയവും ആകുലതയും കോരിയിടുന്നത്.

ലോകത്ത് ഒരു കുട്ടികളും ഒരുപോലെയല്ലയെന്ന് നമുക്കറിയാം, എന്നിട്ടും പിന്നെയും പിന്നെയും അവരെ കണ്ട് പടിക്ക് അവർക്ക് നിന്നെക്കാൾ കൂടുതൽ മാർക്ക് ഉണ്ടല്ലോ, അവനെക്കാൾ അല്ലേ അവളെക്കാൾ മാർക്ക് നീ വാങ്ങിക്കണം എന്ന് പറയുന്നത്?


ഓർമ്മവെച്ച സ്കൂൾ കാലം മുതൽക്കെ മാതാപിതാക്കൾ അല്ലെങ്കിൽ അധ്യാപകർ കുട്ടികളോട് പറഞ്ഞുകൊടുക്കുന്ന ഒന്നാണ് 'പത്താം ക്ലാസും പ്ലസ് ടുവുമാണ് ജീവിതത്തിന്റെ വഴിത്തിരിവ് , ഇവിടെ നിന്നാണ് ഇനി അങ്ങോട്ട് നിങ്ങൾ ജീവിതത്തിൽ എന്തായി മാറും എന്ന് തീരുമാനിക്കുന്നത്' എന്ന ഒരു മന്ത്രം .

എസ് എസ് എൽ സി, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാവും ഒരു അധ്യായവർഷത്തിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ മറ്റുള്ളവർക്ക് ഉത്തരം നൽകേണ്ടി വരുന്നത് .


കല്യാണ വീട്, ഫാമിലി ഫങ്ഷൻ, നാലാളു കൂടുന്നിടത്ത് എന്തിന് പറയുന്നു മരിച്ച വീടുകളിൽ പോയാൽ പോലും ഒരു പക്ഷെ ആദ്യം ചോദിക്കുന്നത് എത്ര ഉണ്ടാവും A+, സയൻസ് ആണോ എടുക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ കൊണ്ട് കുട്ടികളെ പൊറുതി മുട്ടിക്കുകയാണ്.

രണ്ട് മൂന്ന് ദിവസം മുൻപാണ് തിരുവനന്തപുരത്ത് പരീക്ഷ തുടങ്ങാനിരിക്കെ പ്ലസ് ടു വിദ്യാർത്ഥിയായ ദർശനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . കാരണം മറ്റൊന്നുമല്ല .പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു .


'എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ല' എന്നായിരുന്നു ആത്മത്യാ കുറിപ്പിൽ ദർശൻ കുറിച്ചത് . പരീക്ഷയിൽ തോറ്റുപോകും എന്ന ചിന്ത കൊണ്ടാവാം ദർശൻ ഒരു പക്ഷെ പരീക്ഷയെ പേടിച്ച് ജീവിതത്തിൽ നിന്നും ഒളിച്ചോടിയത് .

എവിടെയാണ് നമ്മുടെ കുട്ടികൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ട് പോകുന്നത് ? എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള മനോധൈര്യം പുതിയ തലമുറയിലെ കുട്ടികളിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുയാണ് .

എന്തുകൊണ്ടാണ് പരീക്ഷ സമയങ്ങളിൽ, അല്ലെങ്കിൽ പരീക്ഷ ഫലം വരുമ്പോൾ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത വാർത്ത കേൾക്കേണ്ടി വരൻ ഇടയാക്കുന്നത് ?


അടുത്ത കാലത്ത് തന്നെയായി എത്ര കുട്ടികളാണ് ആത്മഹത്യ ചെയ്തത് ... ഇവർക്കൊന്നും ജീവിച്ച് കൊതി തീർന്നിട്ടല്ല, ഉറ്റവരെ വിട്ട് പോകാൻ മനസ്സ് ഉണ്ടായിട്ടല്ല , മറിച്ച് ഒരു ഉത്തരമേയുള്ളൂ ... പേടിയാണ് കുട്ടികൾക്ക് ഇന്നത്തെ സമൂഹത്തെ ..... ചുറ്റിലും നിൽക്കുന്ന മനുഷ്യരെ ...അവരുടെ മൂർച്ചയേറിയ കുത്തുവാക്കുകളെ .

എഴുതിയ ഒരു പരീക്ഷ തോറ്റുപോയാൽ ഇനി അങ്ങോട്ട് ജീവിതത്തിന് അർഥമില്ല എന്ന് പറയുന്നവരാണ് അവർക്ക് ചുറ്റിലും ഉള്ളത് . 'അച്ഛന്റെ പേര് കളയരുത് , കുടുംബത്തിന്റെ മാനം പോക്കരുത് , നാട്ടിൽ ഇറങ്ങി നടക്കാൻ ഉള്ളതാണ് .... നിനക്ക് ഇവിടെ എന്തിന്റെ കുറവാണ് പഠിക്കാൻ ' എന്ന ചോദ്യങ്ങൾ എത്രവട്ടം ചില കുട്ടികൾ ദിനം പ്രതി അഭിമുഖീകരിക്കുന്നുണ്ടാവും .

ഒരിക്കൽ പോലും നിനക്ക് പഠിക്കാൻ ഏത് വിഷയമാണ് ബുദ്ധിമുട്ട് എന്ന് ചോദിക്കാത്തവരാവും മാർക്ക് കുറഞ്ഞതിൽ കുറ്റം പറയാൻ മുൻപന്തിയിൽ നിൽക്കുന്നത് .


നമ്മൾ മക്കളെ പഠിപ്പിക്കേണ്ടത് മറ്റുള്ളവരുടെ കുട്ടിക്കൊപ്പം എത്താൻ വേണ്ടി ആവരുത് , മറിച്ച് അവർക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കാനും സമൂഹത്തിൽ ഒരു നല്ല വ്യക്തിയായി വളരാനും വേണ്ടിയാവണം ഓരോ അച്ഛനമ്മമാരും പരിശ്രമിക്കേണ്ടത് .

ചെറുതോ വലുതോ ആയ പരീക്ഷ എഴുതുന്ന, പഠിക്കുന്ന വിദ്യാർത്ഥികളോട് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത് ഭീക്ഷണിയുടെ രൂപത്തിലല്ല മറിച്ച് സ്നേഹം ചാലിച്ച വാക്കുകൾ കൊണ്ടാണ്.  “നീ മുഴുവൻ വിഷയത്തിലും A+ വാങ്ങിച്ചേ തീരു എന്നതിന് പകരം നിനക്ക് ആവുന്ന പോലെ പഠിക്ക്, എന്നിട്ട് നമുക്ക് നോക്കാം എന്നതാവണം ” അവരെ ഓർമിപ്പിക്കേണ്ടത് .


സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസത്തേക്കാൾ എത്രയോ വലുതാണ് അവനവന്റെ വീടുകളിലെ മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മവിശ്വാസവും കരുതലും .


സ്വന്തം മക്കളുടെ മനസ്സറിയാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ അവരുടെ ഉള്ളിലെ പെടപ്പ് അവർ പറയാതെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും ... മണ്ണിൽ കളിച്ച് നടക്കേണ്ട കുട്ടികളാണ് മണ്ണിനടിയിൽ കിടന്ന് ഉറങ്ങുന്നത് .

പരീക്ഷ പേടികൊണ്ട് കുട്ടികൾ ആത്മത്യ ചെയ്യുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ഒരർത്ഥത്തിൽ സമൂഹം തന്നെയല്ലേ? പരീക്ഷകൾ കുട്ടികളുടെ 'പഠന നിലവാരം' അളക്കാൻ വേണ്ടി മാത്രം ഉള്ളതാണ് ...

അല്ലാതെ കുട്ടികളെ അളക്കാൻ ഉള്ളതല്ല . ഇന്ന് കുട്ടികൾക്ക് ചൂണ്ടികാട്ടികൊടുക്കുന്ന മഹാന്മാരൊന്നും എല്ലാ പരീക്ഷയിലും വിചാരിച്ചവർ ആയിരിക്കണം എന്നില്ല .. ജീവിതത്തിൽ തോറ്റുപോകാത്തവർ ആവണം എന്നില്ല .... ജയിക്കാൻ ഒരു മനസ്സാണ് വേണ്ടത് ..

പിന്നീടുള്ള തോൽവി ഒക്കെയും ഒരു നല്ല പാഠമായി മനസ്സിൽ കിടക്കും ...ഡോ എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞത് പോലെ വിജയം ആസ്വാദകരമാകണമെങ്കിൽ പ്രയാസങ്ങൾ ആവിശ്യമാണ്....

#SSLC #Plus #Two #turning #point #life?

Next TV

Related Stories
'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

Mar 22, 2025 11:01 AM

'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

ആശമാർക്ക് കേന്ദ്രം നൽകുന്ന ഓണറേറിയവും തുലോം കുറവാണെന്നതും കാണാതിരിക്കരുത്....

Read More >>
റിയലല്ല റീൽസ്, റിയലിസ്റ്റിക്കാവണം യൂത്ത്;  രാപ്പാടി പക്ഷി കൂട്ടം പറന്നകലുമ്പോൾ .....

Mar 8, 2025 01:28 PM

റിയലല്ല റീൽസ്, റിയലിസ്റ്റിക്കാവണം യൂത്ത്; രാപ്പാടി പക്ഷി കൂട്ടം പറന്നകലുമ്പോൾ .....

വീട്ടിൽ നിന്ന് വഴക്ക് കേട്ടാൽ, ആഗ്രഹിച്ച സാധനം കിട്ടാതിരുന്നാൽ, പരീക്ഷയോടുള്ള പേടി അങ്ങനെ പല കാരണങ്ങൾ കൊണ്ട് കുട്ടികൾ നാടും വീടും വിട്ട്...

Read More >>
അപായഭീഷണി മുഴങ്ങുന്നു; കേരളത്തിന്റെ ഭാവിക്കുമേൽ ഇരുട്ടു വീഴ്ത്താൻ തുടങ്ങി ലഹരി

Mar 6, 2025 10:15 PM

അപായഭീഷണി മുഴങ്ങുന്നു; കേരളത്തിന്റെ ഭാവിക്കുമേൽ ഇരുട്ടു വീഴ്ത്താൻ തുടങ്ങി ലഹരി

കക്ഷിരാഷ്ട്രീയഭേദമില്ലാത്ത ഒരുമയാണ് ഇപ്പോൾ കേരളത്തിന്റെ ആവശ്യം. സൂക്ഷ്മശ്രദ്ധയോടെവേണം ഈ വിഷയം കൈകാര്യം...

Read More >>
പ്രണയം, അത് ആസ്വദിക്കാൻ ഉള്ളതല്ലേ? ഞങ്ങൾ ലെസ്ബിയൻസ് ആണെന്ന് പറയാൻ മടിക്കണോ?

Mar 6, 2025 02:27 PM

പ്രണയം, അത് ആസ്വദിക്കാൻ ഉള്ളതല്ലേ? ഞങ്ങൾ ലെസ്ബിയൻസ് ആണെന്ന് പറയാൻ മടിക്കണോ?

സ്വന്തം ലിംഗത്തോട് കൂടുതൽ അടുപ്പവും ഇഷ്ടവും വികാരവും തോന്നുമ്പോൾ അവർ സ്വവർഗ പങ്കാളികളെ അന്വേഷിച്ച്...

Read More >>
കേരളം മയക്കുമരുന്നിന്റെ വിഹാരഭൂമിയോ? ലഹരിയുടെ കയ്യിലെ കളിപ്പാവയാകാതെ സൂക്ഷിക്കാം വരും തലമുറയെ..

Mar 4, 2025 01:33 PM

കേരളം മയക്കുമരുന്നിന്റെ വിഹാരഭൂമിയോ? ലഹരിയുടെ കയ്യിലെ കളിപ്പാവയാകാതെ സൂക്ഷിക്കാം വരും തലമുറയെ..

പ്രായത്തിന്റെ ചോരത്തിളപ്പെന്ന് പറഞ്ഞു തള്ളിക്കളയാവുന്ന തെറ്റുകൾ അല്ല നമ്മുടെ മക്കൾ ഇന്ന്...

Read More >>
 മതം ചിറകരിയുന്നുണ്ടോ? യഥാർത്ഥത്തിൽ തെറ്റുകാരി 55ാം വയസ്സില്‍ മണാലിക്ക് പോയ നഫീസുമ്മയാണോ?

Feb 26, 2025 01:49 PM

മതം ചിറകരിയുന്നുണ്ടോ? യഥാർത്ഥത്തിൽ തെറ്റുകാരി 55ാം വയസ്സില്‍ മണാലിക്ക് പോയ നഫീസുമ്മയാണോ?

വീടും നാടും വിട്ട് നഫീസുമ്മ ഒരുപക്ഷെ ആദ്യമായി മൂന്ന് പെണ്മക്കളോടൊപ്പം അത്രദൂരം സഞ്ചരിച്ചത് മണാലിയിലേക്കുള്ള ആ...

Read More >>
Top Stories