പട്‌ന: (truevisionnews.com) ബിഹാറില്‍ കാലില്‍ പത്തോളം ആണികള്‍ തറച്ചനിലയില്‍ യുവതിയുടെ മൃതശരീരം കണ്ടെത്തി. നളന്ദ ജില്ലയിലുള്ള ബഹദുര്‍പുര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയോടെയാണ് മൃതശരീരം കണ്ടെത്തുന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മരണക്കാരണം വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും പോലീസ് പറയുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പീഡനത്തിന് ഇരയായോയെന്ന് സംശയിക്കുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
#woman's #body #found #Bihar #with #about #ten #nails #driven #her #leg.
