(truevisionnews.com) ചിലപ്പോൾ നമ്മളില്‍ പലര്‍ക്കുമുള്ള ഒരു ശീലമാണ് തിളച്ചവെള്ളത്തില്‍ പച്ചവെള്ളമൊഴിച്ച് കുടിക്കുന്നത്. ചൂട് വെള്ളം തണുപ്പിച്ച് കുടിക്കാനുള്ള ക്ഷമ ഇല്ലാത്തതുകൊണ്ടുതന്നെ പലരും ദാഹം കൂടുമ്പോള്‍ ചൂട് വെള്ളത്തില്‍ പച്ചവെള്ളമൊഴിച്ച് കുടിക്കുന്നത് പതിവാണ്.

എന്നാല്‍ ആ ഒരു ശീലം നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണോ എന്ന കാര്യത്തില്‍ നമുക്ക് പലര്‍ക്കും വലിയ ധാരണ ഇല്ല. ഈ ശീലം നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും അത്ര നല്ലതല്ല എന്നതാണ് സത്യാവസ്ഥ.
തിളപ്പിച്ചാറിയ വെള്ളത്തില്‍ രോഗകാരികളായ അണുക്കള്‍ കാണാനുള്ള സാധ്യത കുറയും. എന്നാല്‍, തിളച്ച വെള്ളത്തിലേക്കു തണുത്ത വെള്ളം ഒഴിക്കുമ്പോള്‍ വെള്ളത്തിന്റെ താപനില പകുതിയായി കുറയും.
ഈ താപനിലയില്‍ തണുത്ത വെള്ളത്തിലുള്ള രോഗാണുക്കള്‍ മുഴുവന്‍ നശിക്കണമെന്നില്ല. അതുകൊണ്ടു ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ഒഴിക്കാതിരിക്കുന്നതാണു നല്ലത്. ശരീരത്തിനും ആരോഗ്യത്തിനും നല്ലത് തിളച്ചവെള്ളം തണുപ്പിച്ച് കുടിക്കുന്നത് തന്നെയാണ്.
#people #who #drink #boiled #water #mixed #with #normal #water? #be #careful.
