പാലക്കാട്: ( www.truevisionnews.com) ആലത്തൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിൽ ഇടിച്ചു കയറി ഗൃഹനാഥന് ദാരുണാന്ത്യം. ആലത്തൂർ തെന്നിലാപുരം കിഴക്കേത്തറ കണ്ണൻ (58) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7:15 നാണ് സംഭവം. വെനിലാപുരം കിഴക്കേത്തറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പെട്ടിക്കടയിൽ ചായ കച്ചവടം നടത്തുന്ന ആളാണ് കണ്ണൻ. ഇന്ന് കാലത്ത് ഇദ്ദേഹം പെട്ടിക്കടയ്ക്ക് മുൻപിൽ നിൽക്കുന്ന സമയത്താണ് അപകടം.
ആലത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കണ്ണനെ ഇടിച്ച ശേഷം പെട്ടിക്കടയും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കണ്ണനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.
#Car #loses #control #crashes #into #tea #shop #homeowner #dies #tragically
