( www.truevisionnews.com) വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മതപഠനശാലയിലുള്ള പള്ളിയിൽ വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിനിടെ ചാവേർ ബോംബ് പൊട്ടിത്തെറിച്ച് 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

റമദാൻ വ്രതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. പരുക്കേറ്റ ഇരുപതോളം പേരെ വിവിധം ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
താലിബാൻ അനുകൂല മതപഠനശാലയിലാണ് സ്ഫോടനം നടന്നത്. മതപുരോഹിതൻ ഉൾപ്പെടെയുള്ളവർ മരിച്ചതായാണ് റിപ്പോർട്ട്. ചാവേർ സ്ഫോടനത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അപലപിച്ചു.
1947ൽ മൗലാന അബ്ദുൽ ഹഖ് ഹഖാനി സ്ഥാപിച്ച മദ്റസയാണ് സ്ഫോടനത്തിൽ തകർന്നത്. ജിഹാദ് യൂണിവേഴ്സിറ്റി എന്നാണ് ഈ മതപഠനശാല അറിയപ്പെടുന്നത്. കടുത്ത താലിബാൻ അനുകൂലികളാണ് ഇവിടെ കഴിയുന്നത്.
ഏകദേശം നാലായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇടം കൂടിയാണിത്. ഏതാനും വിദ്യാർഥികൾക്ക് പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ വധശ്രമത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നതിന് പിന്നാലെ ഈ മദ്റസ നിരീക്ഷണത്തിലായിരുന്നു.
#Deadly #blast #during #JumaNamaz #5 #killed #many #injured #incident #Pakistan
