'മരണസംഖ്യ 53, ചികിത്സയിലുള്ളത് 431പേർ' ; കോംഗോയിൽ അജ്ഞാതരോഗം പടരുന്നു; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

'മരണസംഖ്യ 53, ചികിത്സയിലുള്ളത് 431പേർ' ; കോംഗോയിൽ അജ്ഞാതരോഗം പടരുന്നു; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന
Feb 28, 2025 06:24 AM | By Athira V

( www.truevisionnews.com) പടിഞ്ഞാറൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) അജ്ഞാതരോഗം വ്യാപിക്കുന്നു. കുറഞ്ഞത് 53 ആളുകളാണ് ഈ അജ്ഞാതരോഗം ബാധിച്ച് മരണപ്പെട്ടിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.

രോഗത്തിന്റെ വളരെ വേഗത്തിലുള്ള വ്യാപനവും ലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ തന്നെയുള്ള രോഗിയുടെ മരണവും ലോകാരോഗ്യ സംഘടനയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം കിഴക്കൻ ആഫ്രിക്കയിലുണ്ടായ ഹെമറാജിക് പനിക്ക് (രക്തക്കുഴലുകളുടെ ഭിത്തികളെ തകരാറിലാക്കുന്ന പകർച്ചവ്യാധികളാണ്, ഇത് രക്തം കട്ടപിടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു) ശേഷം ഉണ്ടാകുന്ന ഏറ്റവും പുതിയ വൈറൽ പകർച്ചവ്യാധിയാണിത്.

എന്നാൽ ഇതേ വൈറസിന്റെ ലക്ഷണങ്ങൾ തന്നെയാണ് കോംഗോയിലെ അജ്ഞാതരോഗത്തിനുമുള്ളതായി കണ്ടെത്തിയിട്ടുള്ളത്. എംബോള, ഡെങ്കി, മാർബർഗ്, യെല്ലോ, ഫീവർ തുടങ്ങിയ അസുഖങ്ങൾക്കും സമാനമായ രോഗലക്ഷണങ്ങളാണുള്ളത്.

ഉഷ്ണമേഖലാ കാലാവസ്ഥ കാരണം കോംഗോയിൽ പകർച്ചവ്യാധികൾ പടരാൻ ഏറെ സാധ്യതയുള്ള മേഖലയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്കുകൾ പ്രകാരം അഞ്ച് ആഴ്ച്ചകൾകൊണ്ട് രോഗബാധിതരായവർ 431 പേരാണ്. കോംഗോയിൽ ഒരു പ്രവിശ്യയിലെ ഗ്രാമങ്ങളിലാണ് രോഗബാധയും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എവിടെയാണ് പുതിയ വൈറസ് കണ്ടെത്തിയത്?

കോംഗോയിലെ ഇക്വറ്റൂർ പ്രവിശ്യയിലെ ബൊലോക്കോ എന്ന വിദൂര ഗ്രാമത്തിൽ ജനുവരിയിലാണ് പുതിയ വൈറസ് ആദ്യമായി കണ്ടെത്തിയത്. ചത്ത വവ്വാലിനെ ഭക്ഷിച്ച മൂന്ന് കുട്ടികളിലാണ് ഇത് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അഞ്ച് വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികളും ജനുവരി 10 നും 13 നും ഇടയിൽ പനിയും വിറയലും തലവേദനയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ച് 48 മണിക്കൂറിനുള്ളിൽ മരിക്കുകയായിരുന്നു.

ജനുവരി അവസാനത്തോടെ ഇതേ ഗ്രാമത്തിൽ അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി 22 ന് അടുത്തുള്ള ഗ്രാമമായ ദണ്ഡയിൽ ഒരു മരണം രേഖപ്പെടുത്തി.

ഫെബ്രുവരി 9 ന്, കുറച്ച് അകലെയുള്ള ഒരു പ്രത്യേക പട്ടണമായ ബോമേറ്റിൽ രണ്ടാമത്തെ രോഗബാധ രേഖപ്പെടുത്തി.

ഫെബ്രുവരി 15 ആയപ്പോഴേക്കും 431 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, മൊത്തം 53 മരണങ്ങളാണ് WHO റിപ്പോർട്ട് ചെയ്തത്. രോഗലക്ഷണങ്ങൾ ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ പകുതിയോളം മരണങ്ങളും രേഖപ്പെടുത്തിയിരുന്നു.

പനിയിലും ഛർദിയിലും തുടങ്ങുന്ന രോഗം പിന്നീട് ആന്തരിക രക്തസ്രാവത്തിലേക്ക് എത്തുകയും രോഗം മൂർധന്യാവസ്ഥയിൽ എത്തുകയുമാണ് ചെയ്യുന്നത്.

























#Unknown #disease #spreads #Congo #World #Health #Organization #expressed #concern

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News