ലൈംഗിക ബന്ധത്തില്‍ കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ലൈംഗിക ബന്ധത്തില്‍ കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
Feb 27, 2025 06:13 PM | By Athira V

( www.truevisionnews.com) ര്‍ഭധാരണം തടയുന്നതിനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പകരാന്‍ സാധ്യതയുള്ള രോഗങ്ങളെ തടയുന്നതിനും കോണ്ടം (Condom) സഹായിക്കും. കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ തീര്‍ച്ചായായും ശ്രദ്ധിക്കണം.

കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം:

ചൂടുള്ള സ്ഥലങ്ങളില്‍ വയ്ക്കരുത് : കോണ്ടം ഒരിക്കിക്കലും ചൂടുള്ള സ്ഥലങ്ങളില്‍ വെയ്ക്കരുത്. ജനലിന്റെ അടുത്തോ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മറ്റ് സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. മിതമായ തരത്തില്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

ഗുണനിലവാരമുള്ളവ ഉപയോഗിക്കുക: വളരെ താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നതിനാല്‍ നിലവാരമില്ലാത്ത കോണ്ടം വാങ്ങി ഉപയോഗിക്കരുത്. നിങ്ങള്‍ക്ക് അനുയോജ്യമായ നല്ല നിലവാരമുള്ള കോണ്ടം വാങ്ങി ഉപയോഗിക്കുക. ഇവ നമ്മുക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു.അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് ഇവ സഹായിക്കും. ഒരിക്കല്‍ ഒരു കോണ്ടം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

ശരിയായി ധരിക്കുക: കോണ്ടം ഉപയോഗിക്കുന്ന പലര്‍ക്കും അത് എങ്ങനെ ശരിയായി ധരിക്കണമെന്ന് അറിയില്ല. ഇതുമൂലം കോണ്ടം ഉപയോഗശൂന്യമാകാനുള്ള സാധ്യത കൂടുതലാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഒരു കോണ്ടം എങ്ങനെ ധരിക്കണമെന്ന് ശരിയായി മനസ്സിലാക്കുക. എങ്ങിനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോ ആരോഗ്യകരമായ സംമ്പന്ധമായ വാർത്തകൾ നൽകുന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്.

ലൂബ്രിക്കന്റ് ഉപയോഗിക്കുക : എണ്ണമയമുള്ള ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല എങ്കിലും എണ്ണമയമില്ലാത്ത ലൂബ്രിക്കന്റുകള്‍ വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലതാണ്. നിങ്ങള്‍ ലൂബ്രിക്കന്റ് ഉപയോഗിക്കാതിരുന്നാല്‍ കോണ്ടം ഉപയോഗശൂന്യമാവാന്‍ സാധ്യതയുണ്ട്.

(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.

















#Some #things #you #must #know #before #using #condoms #for #sex

Next TV

Related Stories
പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

Jul 30, 2025 06:15 PM

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ...

Read More >>
ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Jul 29, 2025 05:23 PM

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച്...

Read More >>
അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

Jul 28, 2025 09:14 PM

അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി...

Read More >>
രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

Jul 28, 2025 07:27 AM

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും...

Read More >>
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
Top Stories










News from Regional Network





//Truevisionall