( www.truevisionnews.com) നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് പെർഫ്യൂം. ശരീരത്തിന്റെ ദുർഗന്ധം ഇല്ലാതാക്കി ചുറ്റും പോസിറ്റീവ് എനർജി നൽകാൻ പെർഫ്യൂം സഹായിക്കുന്നു. ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള ഗന്ധമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.
എന്നാൽ പെർഫ്യൂമിന്റെ അമിതമായ ഉപയോഗം ചർമ്മത്തിന് അത്ര നല്ലതല്ല എന്ന കാര്യം പലരും അറിയിന്നില്ല. ചിലർ ശരീരം മുഴുവൻ പെർഫ്യൂം അടിക്കുന്നു.
.gif)

മറ്റുചിലർ വസ്ത്രങ്ങളിലാണ് പെർഫ്യൂം അടിക്കുന്നത്. ശരിക്കും ശരീരത്തിന്റെ ഏത് ഭാഗത്താണ് പെർഫ്യൂം അടിക്കേണ്ടതെന്ന് മിക്ക ആളുകൾക്കും അറിയില്ല. കെെെത്തണ്ടയിലും കഴുത്തിലും നെഞ്ചിലും വേണം പെർഫ്യൂം അടിക്കാൻ.
ഇനി എവിടെയൊക്കെയാണ് ഇത് ഉപയോഗിക്കാൻ പാടില്ലാത്തതെന്ന് നോക്കാം.
മുഖത്തോ കണ്ണിന് ചുറ്റുമോ ഒരിക്കലും പെർഫ്യൂം അടിക്കരുത്.
ഇത് ചർമ്മത്തിന് വളരെ ദോഷമാണ്. പ്രത്യേകിച്ച് കണ്ണിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവാണെന്ന് ഓർക്കുക.
അബദ്ധത്തിൽ പോലും കക്ഷത്തിൽ പെർഫ്യൂം അടിക്കരുത്. ഇവിടത്തെ ചർമ്മം വളരെ ലോലമായതിനാൽ ത്വക്ക് സംബന്ധമായ അസുഖങ്ങൾ ഉണ്ടായേക്കാം.
അതിനാൽ കക്ഷത്തിൽ പെർഫ്യൂം പുരട്ടാതിരിക്കാൻ ശ്രദ്ധിക്കുക.
പലരും ചെവിയുടെ പുറകിൽ പെർഫ്യൂം അടിക്കുന്നു. എന്നാൽ അത് വളരെ തെറ്റാണ്. ഒരിക്കലും ചെവിയുടെ പുറകിൽ അടിക്കരുത്. പല രാസവസ്തുക്കളും ചേർന്നവയാണ് പെർഫ്യൂം. ഇത് ചർമ്മത്തിന് ദോഷമാണ്.
#where #spray #perfume #for #long #lasting
