( www.truevisionnews.com ) മൂന്നാറിൻ്റെ ഒരു വശത്ത് മറഞ്ഞ് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് യെല്ലെപ്പട്ടി. മണ്ണിന്റെ സ്നേഹം നിറഞ്ഞ മൂന്നാറിലെ മലനാടുകളിൽ ഈ സ്ഥലം സ്ഥിതിചെയ്യുന്നു. പ്രകൃതിയുടെ മനോഹാരിത കാണാൻ പ്രിയപ്പെടുന്ന യാത്രികരെ ഈ സ്ഥലം ആകർഷിക്കുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ ട്രെന്റിങ്ങായ ഈ സ്ഥലത്തിൻ്റെ വീഡിയോ കണ്ട് ഇവിടേക്ക് വണ്ടിയെടുത്തവർ നിരവധിയാണ്. പ്രകൃതി അതിൻ്റെ എല്ലാ സൗന്ദര്യവും നൽകിയ മനോഹരമായ ഒരു ഗ്രാമമാണ് യെല്ലപ്പെട്ടി.
അതിമനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള റോഡും അതിനോട് ചേർന്നുള്ള വാസസ്ഥലങ്ങളും സാധാരണക്കാരായ ആളുകളും നിറഞ്ഞയിടം കാഴ്ചക്കാരെ ആകർഷിക്കും.
മൂന്നാറിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള ഇവിടം കൃത്യമായി പറഞ്ഞാൽ മൂന്നാറിൽ നിന്ന് വട്ടവടയിലേക്ക് പോകുന്ന പാതയോട് ചേർന്നുള്ള ഗ്രാമമാണ്. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ യെല്ലപ്പെട്ടി തമിഴ്നാടിനും കേരളത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രാമമായതിനാൽ തന്നെ തമിഴ് ഭാഷ സംസാരിക്കുന്നവരാണ് ഇവിടെ കൂടുതൽ.
തമിഴിൽ യെല്ലപ്പെട്ടി എന്ന വാക്കിനർഥം 'അവസാന ഗ്രാമം' എന്നാണ് എന്ന് മനസ്സിലാക്കുമ്പോൾ തന്നെ ഏതൊരു സഞ്ചാരിക്കും തിരിച്ചറിയാനാകും ഇവിടുത്തെ മനം നിറയ്ക്കുന്ന സൗന്ദര്യം. യെല്ലപ്പെട്ടിയുടെ സൗന്ദര്യം നാടറിഞ്ഞതോടെ ദിവസവും നൂറുകണക്കിനാളുകൾ തമിഴ് പശ്ചാത്തലമുള്ള ഈ ഗ്രാമത്തിലേക്ക് എത്തുന്നു. യെല്ലപ്പെട്ടിയുടെ സൗന്ദര്യം ആസ്വദിച്ച് ഒരു ചായ കുടിക്കുന്നത് തന്നെ വല്ലാത്തൊരു അനുഭൂതിയാണ്.
തേയിലത്തോട്ടങ്ങളും കുന്നിൻചെരുവുകളും അതിനൊപ്പം തണുത്ത കാറ്റും അതിമനോഹര ദൃശ്യങ്ങളുമുള്ള യെല്ലപ്പെട്ടി ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കും.
വൈകുന്നേരം മലനിരകളിൽ വെയിലേറ്റ് ഇരുന്നാൽ മനോഹരമായ സൂര്യാസ്തമയം കാണാം. തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ മലനിരകൾക്ക് ഇടയിലൂടെ സൂര്യൻ മറയുന്ന കാഴ്ച എന്നെന്നും മനസ്സിൽ നിൽക്കും.
വട്ടവടയിലേക്കും മൂന്നാറിലേക്കുമുള്ള പുലർകാല യാത്രയിൽ യെല്ലപ്പെട്ടിയിൽ കുറച്ച് സമയം ചെലവഴിക്കാനായാൽ മഞ്ഞണിഞ്ഞ മലനിരകൾക്ക് ഇടയിലൂടെയുള്ള സൂര്യോദയം കാണാനാകും. ചുറ്റും സൂര്യൻ്റെ വെള്ളിവെളിച്ചം വീഴുന്നത് തൊട്ടടുത്ത് നിന്ന് കണ്ടറിയാം.
കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ അല്ലെങ്കിൽ സോളോ ട്രാവലറായിട്ടും, യെല്ലപ്പെട്ടി ഒരു വ്യെത്യസ്ത ദൃശ്യഭംഗി നൽകുന്ന ഇടമാണ്.
എങ്ങനെ യെല്ലപ്പെട്ടിയിൽ എത്തിച്ചേരാം?
മൂന്നാറിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെ മൂന്നാർ - വട്ടവട റോഡിൽ കുണ്ടളയ്ക്കും ടോപ്പ് സ്റ്റേഷനും ഇടയിലാണ് യെല്ലപ്പെട്ടി കുന്നുകൾ സ്ഥിതി ചെയ്യുന്നത്. കാറിലോ ബസിലോ യെല്ലപ്പെട്ടിയിൽ എത്തിച്ചേരാം. മൂന്നാറിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.
#trip #world #dreams #through #Yellapetti #Munnar
