( www.truevisionnews.com ) അമ്മയായ ശേഷം ആദ്യമായി ദീപിക പദുക്കോൺ പങ്കെടുത്ത പൊതുചടങ്ങ്, ഫാഷൻ ലോകത്തെ മുടിചൂടാമന്നൻ സബ്യസാചി മുഖർജിയുടെ 25 വർഷക്കാലത്തെ ഫാഷൻ അനുഭവങ്ങളുടെ നേർക്കാഴ്ച... അങ്ങനെ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു ചടങ്ങാണ് പോയവാരം ഫാഷൻവാർത്തകളിൽ നിറഞ്ഞത്.

ഫാഷൻ ഡിസൈനർ സബ്യസാചിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിൽ ഷോസ്റ്റോപ്പറായെത്തിയ ദീപിക പദുക്കോണിന്റെ ലുക്കും സ്റ്റൈലും ഫാഷൻ ലോകത്ത് ഏറെ ചർച്ചയായിരുന്നു. അതിൽ പലരും ശ്രദ്ധിച്ചത് ദീപികയ്ക്ക് മുൻബോളിവുഡ് താരം രേഖയുമായുള്ള സാമ്യമായിരുന്നു. രേഖയ്ക്കുള്ള ആദരമായിരുന്നു ഷോയിലെ ദീപികയുടെ സ്റ്റൈൽ എന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.
ദീപികയുടെ സ്റ്റൈലിനു പ്രചോദനം രേഖയുടെ എയർപോർട്ട് ലുക്കോ?
അടുത്തിടെ രേഖയുടെ ഒരു എയർപോർട്ട് ലുക്കിനോടാണ് സബ്യസാചിയുടെ 25–ാം വാർഷിക ആഘോഷ പരിപാടിയിൽ ഷോ സ്റ്റോപ്പറായി എത്തിയ ദീപികയെ പലരുമിപ്പോൾ ഉപമിക്കുന്നത്. വളരെ അയഞ്ഞ കറുത്ത വസ്ത്രം ധരിച്ച് സ്റ്റൈലിഷ് സ്കാർഫിനൊപ്പം വലിയൊരു സൺഗ്ലാസും സ്നീക്കറുമണിഞ്ഞാണ് രേഖ എയർപോർട്ടിലെത്തിയത്.
മകൾ ദുവയുടെ ജനനശേഷം ആദ്യമായി ദീപിക പങ്കെടുത്ത പരിപാടിയായിരുന്നു സബ്യസാചിയുടെ 25–ാം വാർഷിക ആഘോഷപരിപാടി. വെള്ളനിറത്തിലുള്ള മോണോക്രോമാറ്റിക് ബ്ലേസർ പാന്റ്സ്യൂട്ടിനൊപ്പം ക്യുറേറ്റഡ് ആക്സസറീസും ധരിച്ചാണ് താരം ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.
ദീപികയെ ആ ലുക്കിൽ കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ രേഖയെപ്പോലെ തോന്നിയെന്നും വസ്ത്രത്തിന്റെ നിറങ്ങളിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നും ലുക്കിൽ ഇരുവരും ഒരുപോലെയിരിക്കുന്നുവെന്നുമാണ് ആരാധകർ പറയുന്നത്.
രേഖ എന്ന പേരുകേൾക്കുമ്പോൾ മനോഹരമായ സാരികൾ കൂടി ആരാധകർക്ക് ഓർമ വരും. എന്നാൽ സാരിയിൽ മാത്രമായി തന്റെ ഫാഷൻ പരീക്ഷണങ്ങൾ ഒതുക്കിയിട്ടില്ല രേഖ. അടുത്തിടെ എയർപോർട്ട് ലുക്കിലും കാഷ്വൽ അവസരങ്ങളിലും മിനിമലിസ്റ്റിക് കോസ്റ്റ്യൂമാണ് രേഖ പരീക്ഷിക്കുന്നത്.
പഴയകാലത്തെ ഫാഷൻ പുനരവതരിപ്പിച്ചതുപോലെയുള്ള ലുക്കിൽ ദീപിക പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ യാദൃച്ഛികതയില്ലെന്നും ദീപിക രേഖയ്ക്ക് ട്രിബ്യൂട്ട് നൽകുകയായിരുന്നുവെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
രേഖയുടെ ഒന്നിലധികം എയർപോർട്ട് ലുക്കുകളോട് ദീപികയുടെ ഷോ സ്റ്റോപ്പർ ലുക്കിന് സാമ്യമുണ്ടെന്നും ചിലയാളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
#deepikapadukones #post #baby #rekha #inspired #look
