(truevisionnews.com) രാവിലെ ഉറങ്ങിയെഴുന്നേറ്റാല്‍ ഒരു കപ്പ് ചായ കുടിക്കുന്ന ശീലം മലയാളിക്ക് ഉണ്ട് . ചായ കുടിച്ചില്ലെങ്കില്‍ അന്നത്തെ ദിവസത്തിന് ഒരുന്മേഷക്കുറവുണ്ടെന്ന് തോന്നുന്നവരുമാണ് നമ്മള്‍.

തലവേദന വന്നാല്‍, ഒരു മൂഢ്ഓഫ് വന്നാല്‍, രണ്ടുപേര്‍ പരസ്പരം കണ്ടാല്‍ ഒക്കെ ചായകുടിക്കണം നമുക്ക്. അതുകൊണ്ടുതന്നെ ചായകുടിയെ പറ്റിയുള്ള ദൂഷ്യങ്ങള്‍ പലതും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. പക്ഷേ ചായ കുടി കൊണ്ട് ശരീരത്തിന് ചില ഗുണങ്ങളുമുണ്ട്.. അവ എന്താണെന്നറിയേണ്ടേ...
ചായയിലെ ഫ്ലവനോയ്ഡ്സ്‌എന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ശരീരത്തിന് ജലാംശം പ്രദാനം ചെയ്യുന്നു.
പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്ലൂറൈഡ് ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഗ്രീന്‍ ടീ പോലെയുള്ള ചായ സ്ഥിരമായി കുടിക്കുന്നത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കും.
ചായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു.
#cup #of #tea #morning? #you #may #know..
