കുക്കറിലാണോ ചോറ് വെയ്ക്കാറുള്ളത്? വണ്ണം കൂടും എന്ന് കരുതി ചോറ് ഒഴിവാക്കേണ്ട, ഈ രീതി നോക്കൂ ...

കുക്കറിലാണോ ചോറ് വെയ്ക്കാറുള്ളത്? വണ്ണം കൂടും എന്ന് കരുതി ചോറ് ഒഴിവാക്കേണ്ട,  ഈ രീതി നോക്കൂ ...
Feb 23, 2025 03:13 PM | By Susmitha Surendran

(truevisionnews.com) ചോറ് കഴിക്കുന്നത് ഇഷ്ടമാണ് നമുക്ക് പലർക്കും . എന്നാൽ വളരെ വിഷമത്തോടെ തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ ആദ്യം വേണ്ടെന്ന് വെയ്ക്കുന്നത് ചോറ് ആണ്.

എന്നാൽ ഇനി നിങ്ങൾ ചോറ് ഒഴിവാക്കേണ്ട കാര്യമില്ല. ചോറ് ശരിയായ രീതിയിൽ വെയ്ക്കുകയാണെങ്കിൽ നിങ്ങളുടെ ശരീര ഭാരം കൂടില്ല. നിങ്ങൾ പ്രഷർ കുക്കറിൽ ചോറ് പാകം ചെയ്യാറുണ്ടോ? ഭൂരിഭാ​ഗം പേരും പലപ്പോഴും പ്രഷർ കുക്കറിൽ ചോറ് പാകം ചെയ്യാറുണ്ട്.

എന്നാൽ തുറന്ന പാത്രത്തിൽ അരി പാകം ചെയ്യുന്നത് നിങ്ങൾക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് നിങ്ങൾക്കറിയാമോ? ആയുർവേദ വിദഗ്ധ ഡോ വൈശാലി ശുക്ല ചോറ് പാകം ചെയ്യുന്നതിനുള്ള ഒരു ആയുർവേദ മാർഗം പങ്കുവെയ്ക്കുന്നു.

അരി, പ്രത്യേകിച്ച് വെള്ള ബസുമതി അരി, ആയുർവേദ സമ്പ്രദായത്തിലെ ഒരു പ്രധാന ഭക്ഷണമാണ്, കാരണം ഇത് പാചകം ചെയ്യാൻ ലളിതവും ദഹിപ്പിക്കാൻ എളുപ്പവും ആണ്. ഡോ വൈശാലി ശുക്ല അരി പാകം ചെയ്യുന്നതിനുള്ള ശരിയായ രീതി പങ്കുവയ്ക്കുന്നു.

പ്രഷർ കുക്കറിനെ അപേക്ഷിച്ച് തുറന്ന പാത്രത്തിൽ അരി പാകം ചെയ്യുന്നതാണ് നല്ലതെന്ന് അവർ പറയുന്നത്. ഈ ഘട്ടങ്ങൾ ആയുർവേദ രീതിയിൽ അരി പാകം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

 1: പാചകം ചെയ്യുന്നതിന് മുമ്പ് അരി കുറഞ്ഞത് 2- 4 തവണ കഴുകുക. അരിയിലെ അഴുക്ക് പൊടി, മറ്റ് മാലിന്യങ്ങൾ എന്നിവ കളയാൻ ഇത് സഹായിക്കുന്നു.

 2 : വെള്ളം തിളപ്പിച്ച് കഴുകിയ അരി 1: 4 എന്ന അനുപാതത്തിൽ ചേർക്കുക (അരി: ജല അനുപാതം)

 3 : അരി 15 മിനിറ്റിനുള്ളിൽ പാകമാകുമ്പോൾ ഇടയ്ക്കിടെ കലത്തിൽ ഇളക്കുക.

4 : അരി പാകമായിക്കഴിഞ്ഞാൽ, അധികം ഉള്ള വെള്ളം ഊറ്റി, ഒരു അടപ്പ് കൊണ്ട് മൂടി 10 മിനിറ്റ് നിൽക്കട്ടെ.

 5 : ചൂടോടെ വിളമ്പുക

ഇങ്ങനെ അരി പാകം ചെയ്യുന്നതിലൂടെ ശരീരഭാരം കൂട്ടുന്ന അന്നജം ഇല്ലാതാകും. അപ്പോൾ ഇനി തടി കൂടുമെന്ന പേടിയില്ലാതെ ചോറ് കഴിക്കാം



#Don't #skip #rice #thinking #will #make #you #gain #weight #try #this #method...

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News