ഗാന്ധിനഗർ: (truevisionnews.com) വയോധികയെ മർദ്ദിച്ച് സ്വർണമാല കവർന്ന യുവാവിനെ ഞൊടിയിടയിൽ പിടികൂടി ഗാന്ധിനഗർ പൊലീസ്. ഗാന്ധിനഗർ ആറാട്ടുകടവ് മറ്റത്തിൽ വീട്ടിൽ ഗോവിന്ദ് ദാസിനെയാണ് (19) അറസ്റ്റ് ചെയ്തത്.
ഗാന്ധിനഗർ ഭാഗത്തെ ഫെഡറൽ ബാങ്കിന്റെ പിറകുവശത്തെ റോഡിലൂടെ വരുകയായിരുന്ന വയോധികയെ മർദ്ദിച്ച് രണ്ടുപവനോളം വരുന്ന മാല കവർന്ന് കടന്നുകളയുകയായിരുന്നു.
.gif)

ഗാന്ധിനഗർ എസ്.എച്ച്.ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിൽ ആർപ്പൂക്കര ആറാട്ട്കടവ് ഭാഗത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. എസ്.ഐ അനുരാജ്, സി.പി.ഒമാരായ രഞ്ജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
#Accused #who #beat #elderly #woman #stole #necklace #arrested
