(truevisionnews.com) റോസ്‌വാട്ടർ പലതരത്തിൽ ഉപയോഗിക്കാം . നോക്കാം ഏതൊക്കെ രീതിയിൽ ആണെന്ന് .

കണ്ണിനടിയിൽ ടോണർ
കണ്ണിനടിയിലെ കറുപ്പ് നിറം അധികം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. റോസ്‌വാട്ടർ ഒരു പഞ്ഞിയിൽ മുക്കി കണ്ണിനു ചുറ്റും പുരട്ടാം, അല്ലെങ്കിൽ കണ്ണിനു മുകളിൽ വയ്ക്കാം. ഇത് കണ്ണിനടിലെ ചുവപ്പ്, ചുളിവുകൾ, വീക്കം, നിറ വ്യത്യാസം എന്നിവ കുറയ്ക്കുന്നതിന് സഹായിച്ചേക്കും.
ഫെയ്സ് മിസ്റ്റ്
റോസ്‌വാട്ടർ ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി ദിവസവും രാവിലെ ഉപയോഗിച്ചു നോക്കൂ. ഇത് ചർമ്മത്തിൻ്റെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ചുവപ്പ് വീക്കം എന്നിവയ്ക്ക് ശാശ്വതമായ പരിഹാരമായി പ്രവർത്തിക്കുന്നു.
മേക്കപ്പ് സെറ്റിങ് സ്പ്രേ
സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റിയ റോസ്‌വാട്ടർ മേക്കപ്പ് സെറ്റിങ് സ്പ്രേ ആയും ഉപയോഗിക്കാവുന്നതാണ്. ഫ്രെഷ് ലുക്ക് നൽകാൻ ഇത് സഹായിക്കും.
മുടി കഴുകാൻ
നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂവിലേയ്ക്ക് റോസ്‌വാട്ടർ ചേർത്ത് തലമുടി കഴുകാൻ ഉപയോഗിക്കൂ. ഇത് മുടി സുഗന്ധപൂരിതമാക്കുക മാത്രമല്ല തലയോട്ടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
ഫെയ്സ്മാസ്ക്
മുൾട്ടാണി മിട്ടി, മഞ്ഞൾ എന്നിവയ്ക്കൊപ്പം റോസ്‌വാട്ടറിൻ്റെ ഏതാനും തുള്ളികൾ കൂടി ചേർത്തിളക്കി യോജിപ്പിച്ച് ഫെയ്സ് മാസ്ക്കായി ഉപയോഗിച്ചു നോക്കൂ. മറ്റ് ഫെയ്സ് മാസ്ക്കുകൾക്കൊപ്പവും ഇത് ചേർക്കാവുന്നതാണ്.
#Rosewater #not #retailer #can #be #used #variety #ways
