(www.truevisionnews.com) 'മര്യാദക്കാരനായ ഒരു മുസ്ലീം യുവാവ്' അങ്ങനെയൊരു തലക്കെട്ടു കാണുമ്പോൾ ഉടലെടുക്കുന്നത് .......ഇതു വെറുതേ ഒരു ആരോപണമുന്നയിക്കാനായി മാത്രം പറയുന്നതല്ല. അങ്ങനെ ചിന്തിപ്പിക്കുന്ന പല ഘടകങ്ങളും ഇവിടെ നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽത്തന്നെയാണ് പറയുന്നത്.

പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഏതൊരു മാർക്സിസ്റ്റുകാരനും, ഏതൊരു കോൺഗ്രസ്കാരനും, ബിജെപി പ്രവർത്തകനും അറിഞ്ഞിരിക്കേണ്ട - അനിഷേധ്യമായ - ചില ഘടകങ്ങൾ.
മര്യാദക്കാരനായ ഒരു മുസ്ലീം യുവാവ് അങ്ങനെയൊരു തലക്കെട്ടു കാണുമ്പോൾ - "അയ്യോ ആണോ - അതെന്താണങ്ങനെ" എന്നൊരു സംശയത്തോടെ നോക്കിക്കാണുന്ന ഒരു സമൂഹം ഇതിനോടകം തന്നെ വളർന്നിരിക്കുന്നു. ഒരു ചെറിയ ഉദാഹരണം മാത്രമെടുക്കാം.
'പാകിസ്താൻ ചാരവൃത്തി; നാവിക താവളങ്ങളിലെ മൂന്ന് കരാർ തൊഴിലാളികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു.'
വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിൽ നിന്നും വേദൻ ലക്ഷ്മണ്‍ ടന്‍ഡേൽ, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി.
പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്തെന്നാണ് എന്‍ഐയുടെ കണ്ടെത്തൽ.......
ഇക്കൂട്ടത്തിൽ അറസ്റ്റിലായ മലയാളി ഒരു മുസ്ലിം വിഭാഗക്കാരനായിരുന്നെങ്കിൽ ഇതിനോടകം തന്നെ വലിയ ചർച്ചകളും വിവാദങ്ങളും സൃഷ്ഠിക്കാവുന്ന ഒരു വിഷയമായി അത് മാറിയേനെ. 'ഐ എസ് ഭീകരരെ വളർത്തുന്നത് മുസ്ലിമുകളാണ്'. 'തീവ്രവാദികളെ മുസ്‌ലിമുകൾ വളർത്തിക്കൊണ്ടിരിക്കുകയാണ്' അതിന്റെ ഭാഗമായാണ് വിവരങ്ങൾ ചോർത്തികൊടുത്തിരിക്കുന്നത്. 'സംസ്ഥാന ഗവണ്മെന്റ് അവരെ സംരക്ഷിക്കുകയാണ്'. തുടങ്ങി സമൂഹ്യ മാധ്യങ്ങൾക്കുള്ളിൽ ഇതിനോടകം തന്നെ വലിയ പ്രചാരണം സൃഷ്ടിക്കാൻ ഇത് കാരണമായേനെ.
ഹൈദരാബാദിലെ സാമുദായികമായി വളരെ സെൻസിറ്റീവ് ആയ ഓൾഡ് സിറ്റി പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ നിന്ന് മാംസക്കഷണം കണ്ടെത്തിയത് ഒരാഴ്ച് മുൻപായിരുന്നു.
മുസ്ലീം ജനസംഖ്യ കൂടുതലുള്ള പഴയ നഗര പ്രദേശത്ത് വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഒരു സംഭവമായി ഇത് പൊട്ടിപ്പുറപ്പെടാൻ തുടങ്ങുമ്പോഴേക്കും യഥാർത്ഥ പ്രതിയെ പൊലീസ് കണ്ടെത്തി.
ഫെബ്രുവരി 12 ന് രാവിലെ 6.37 ഓടെ ക്ഷേത്രത്തിന്റെ വടക്ക് ദർശനമുള്ള ക്യാമറയിൽ നിന്ന് "ഒരു പൂച്ച വായിൽ മാംസക്കഷണം ചുമന്ന് ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നത് കാണിക്കുന്ന" സിസിടിവി ദൃശ്യങ്ങൾ അവർ കണ്ടെത്തിയത്. "ശിവലിംഗത്തിന് പിന്നിൽ മാംസം വച്ചതിന് പിന്നിൽ പൂച്ചയാണെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമായി തെളിയിച്ചു.
ഓൾഡ് സിറ്റിയിലെ സമാധാനം തകർക്കാൻ വേണ്ടിയുള്ള "മനഃപൂർവ്വമായ പ്രകോപനപരമായ പ്രവൃത്തി" എന്നാണ് ഇതിനെ ബിജെപി നേതാക്കൾ വിശേഷിപ്പിച്ചത്. പോലീസ് കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ഹിന്ദു ആരാധനാലയങ്ങൾക്കെതിരായ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അവർ അവകാശവാദമുയർത്തി.
മാംസം ഉപേക്ഷിച്ചത് ഒരു നായയോ പൂച്ചയോ ആണെന്ന് വിശ്വസിക്കാൻ അവർ ഇനിയും തയ്യാറായിട്ടില്ല , ഒരുപക്ഷെ മനുഷ്യനാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എങ്കിൽ പ്രദേശത്തിന്റെ സമാധാനം തകർന്നേക്കാവുന്ന സംഘർഷത്തിലേക്ക് അത് നയിച്ചേനെ.
പണ്ട്, മതം മാറിക്കൊണ്ട് രാമസിംഹൻ എന്ന പേരു സ്വീകരിച്ചതിന്റെ പേരിൽ ഒരു യുവാവിനെ ആരൊക്കെയോ ചേർന്നു വെട്ടിക്കൊന്ന സംഭവം ഇവിടെ - ഈ കേരളത്തിൽത്തന്നെ – നടന്നതുമാണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം മലയാളികളുടെ ആദ്യത്തെ വർഗ്ഗീയ കൂട്ടക്കൊലയായിരുന്നു ഇത്. തീർത്തും മതത്തിനുവേണ്ടി ചെയ്ത നിഷ്ഠൂരമായ പാതകം. ഇസ്ലാം പ്രതിക്കുട്ടിലാവുന്ന ഏത് വിഷയത്തിലുമെന്നപോലെ കേരളത്തിൽ വീരസിംഹനും വിസ്മൃതയിയിൽ മറുയുകയാണ് ഉണ്ടായത്.
ഇതെല്ലം പച്ചയായ ചരിത്രം. പലപ്പോഴും വോട്ട് കിട്ടത്തക്ക രീതിയിൽ അത് മാറി മറിയും.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR , TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#do #country #spies #lose #strength #Why #not #discuss #Visakhapatnamspycase
