കുന്നംകുളം: (www.truevisionnews.com) പൊലീസിന്‍റെ അന്വേഷണ മികവിൽ കുന്നംകുളം മരത്തംകോട് വയോധികയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോത്തോളിക്കുന്ന് സ്വദേശി തറമേൽഞാലിൽ വീട്ടിൽ ഹരിദാസിനെയാണ്(48) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മരത്തംകോട് എകെജി നഗറിലാണ് ബൈക്കിലെത്തിയ പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. എകെജി നഗർ സ്വദേശിനി 73 വയസുള്ള രമണിയുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്.
.gif)

ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വീടിനു മുൻപിൽ മുറ്റമടിച്ചു നിൽക്കുകയായിരുന്ന വീട്ടമ്മയുടെ അടുത്തേക്ക് ചുവപ്പ് ബൈക്കിൽ ചുവപ്പും കറുപ്പും വരെയുള്ള ഷർട്ട് ഇട്ട് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതി ബൈക്ക് വീടിനു മുൻപിൽ നിർത്തിയതിനുശേഷം വീട്ടമ്മയുടെ സമീപത്തേക്കെത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ദ്രുതഗതിയിൽ സിസി ടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുന്നംകുളം സ്പെഷ്യൽ ബ്രാഞ്ചിന്‍റെയും രഹസ്യന്വേഷണ വിഭാഗത്തിന്‍റെയും സഹകരണത്തോടെ സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിൻ പോൾ, ഷിജിൻ, മനീഷ്, അശ്വിൻ, സുധീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
#thief #who #broke #necklace #elderly #woman #Kunnamkulam #arrested #hours
