കുന്നംകുളത്ത് വയോധികയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ

കുന്നംകുളത്ത് വയോധികയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ
Feb 20, 2025 01:03 PM | By VIPIN P V

കുന്നംകുളം: (www.truevisionnews.com) പൊലീസിന്‍റെ അന്വേഷണ മികവിൽ കുന്നംകുളം മരത്തംകോട് വയോധികയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോത്തോളിക്കുന്ന് സ്വദേശി തറമേൽഞാലിൽ വീട്ടിൽ ഹരിദാസിനെയാണ്(48) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

മരത്തംകോട് എകെജി നഗറിലാണ് ബൈക്കിലെത്തിയ പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. എകെജി നഗർ സ്വദേശിനി 73 വയസുള്ള രമണിയുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്.

ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വീടിനു മുൻപിൽ മുറ്റമടിച്ചു നിൽക്കുകയായിരുന്ന വീട്ടമ്മയുടെ അടുത്തേക്ക് ചുവപ്പ് ബൈക്കിൽ ചുവപ്പും കറുപ്പും വരെയുള്ള ഷർട്ട് ഇട്ട് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതി ബൈക്ക് വീടിനു മുൻപിൽ നിർത്തിയതിനുശേഷം വീട്ടമ്മയുടെ സമീപത്തേക്കെത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ദ്രുതഗതിയിൽ സിസി ടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുന്നംകുളം സ്പെഷ്യൽ ബ്രാഞ്ചിന്‍റെയും രഹസ്യന്വേഷണ വിഭാഗത്തിന്‍റെയും സഹകരണത്തോടെ സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിൻ പോൾ, ഷിജിൻ, മനീഷ്, അശ്വിൻ, സുധീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

#thief #who #broke #necklace #elderly #woman #Kunnamkulam #arrested #hours

Next TV

Related Stories
'ഉസ്താദിന്‍റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ; നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് പ്രതീക്ഷ നൽകുന്നത്' - വിഡി സതീശൻ

Jul 15, 2025 02:34 PM

'ഉസ്താദിന്‍റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ; നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് പ്രതീക്ഷ നൽകുന്നത്' - വിഡി സതീശൻ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചെന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ....

Read More >>
കൈയ്യിലിരിപ്പ് അത്ര ശരിയല്ല...! റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്ന യുവതിയുടെ ശരീരത്തിൽ കയറിപിടിച്ചു, പിന്നാലെ മുങ്ങിയ രണ്ട് പേര്‍ അറസ്റ്റിൽ

Jul 15, 2025 01:58 PM

കൈയ്യിലിരിപ്പ് അത്ര ശരിയല്ല...! റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്ന യുവതിയുടെ ശരീരത്തിൽ കയറിപിടിച്ചു, പിന്നാലെ മുങ്ങിയ രണ്ട് പേര്‍ അറസ്റ്റിൽ

റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്ന യുവതിയുടെ ശരീരത്തിൽ കയറിപിടിച്ചു, പിന്നാലെ മുങ്ങിയ രണ്ട് പേര്‍...

Read More >>
കോഴിക്കോട് സ്വദേശിനിയുടെ 2.10 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സ്; ഇരുപത്തഞ്ചുകാരി മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ​ റി​മാ​ൻ​ഡിൽ

Jul 15, 2025 01:08 PM

കോഴിക്കോട് സ്വദേശിനിയുടെ 2.10 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സ്; ഇരുപത്തഞ്ചുകാരി മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ​ റി​മാ​ൻ​ഡിൽ

കോഴിക്കോട് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യു​ടെ 2.10 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ഇരുപത്തഞ്ചുകാരി മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ​...

Read More >>
നിമിഷയ്ക്കായി....ഗവർണർ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

Jul 15, 2025 12:32 PM

നിമിഷയ്ക്കായി....ഗവർണർ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍....

Read More >>
ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

Jul 15, 2025 12:14 PM

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി....

Read More >>
Top Stories

Entertainment News

//Truevisionall