കോഴിക്കോട്: (truevisionnews.com) കോഴിക്കോട് ജില്ലയിലെ ആന എഴുന്നള്ളിപ്പിൽ ഇളവ്.കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ജില്ലയിൽ നിന്നുള്ള ആനകൾക്ക് മാത്രമായിരിക്കും ഉത്സവങ്ങളിൽ അനുമതി.

കൊയിലാണ്ടിയിൽ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചതിനു പിന്നാലെ ജില്ലയിൽ ആനയെ എഴുന്നള്ളിക്കുന്നത് നിർത്തിവച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉടലെടുത്തത്.
അതിനിടെ ചില ക്ഷേത്രങ്ങളിൽ കൃത്രിമ ആനയെ വച്ച് എഴുന്നള്ളിപ്പു നടത്തേണ്ടി വന്നു. നടുവണ്ണൂർ കണ്ണമ്പാലത്തെരു ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആനയെ എഴുന്നള്ളിച്ചു. 21 വരെയാണ് ആനയെ എഴുന്നള്ളിക്കുന്നത് നിരോധിച്ചത്. ഇതോടെ പല ക്ഷേത്രങ്ങളിലും ഉത്സവം പ്രതിസന്ധിയിലായിരുന്നു.
#Kozhikode #Districts #Elephant #Ezhunnallip #relaxation #One #elephant #raised #time
