കാസർഗോഡ് : (www.truevisionnews.com) കാസർഗോഡ് പുത്തിഗെയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗണേഷ് എന്ന ദാമോദരയെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സി പി ഐ എം കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ പുത്തിഗെ മേഖലാ പ്രസിഡൻ്റുമായ ഉദയകുമാറിന് നേരെ ആക്രമണം നടന്നത്. കൂജംപദവിലെ സൂപ്പർ മാർക്കറ്റിൽ നിൽക്കുമ്പോൾ ഓട്ടോറിക്ഷയിലെത്തിയ ഗണേഷ് പൊട്ടിച്ച സോഡാ കുപ്പി കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു.
പുത്തിഗെ പഞ്ചായത്തിലെ ജലനിധി പദ്ധതിയിലെ കുടിവെള്ള ടാങ്ക് മോഷ്ടിച്ച സംഭവത്തിൽ ഗണേഷിനെതിരെ ഉദയകുമാർ പരാതിയ നൽകിയതിനെ തുടർന്നുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. വധശ്രമം, മയക്കുമരുന്ന്, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗണേഷിനെതിരെ കാപ്പ ചുമത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
#Kasaragod #CPIMbranchsecretary #arrested #case #stabbing #death
