(truevisionnews.com) ഇന്നത്തെ കാലത്ത് ജിമ്മിൽ പോയി വ്യായാമം ചെയ്യാൻ താല്പര്യപ്പെടുന്നതിനേക്കാൾ പലരും യോഗ ചെയ്യാൻ സമയം കണ്ടെത്തുന്നു. ദിവസേന യോഗ ചെയ്താൽ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.

ഓരോരുത്തരും യോഗ ചെയ്യുന്നത് അവരവരുടെ ശരീരപ്രകൃതി അനുസരിച്ചാണ് . പതിവായി യോഗ ശീലിക്കുന്നതിലൂടെ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
യുവത്വം
പതിവായി യോഗ ശീലമാക്കുന്നതോടെ യുവത്വം നിലനിർത്താൻ സാധിക്കുന്നു. യോഗ ചെയ്യുന്നത് വഴി ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും, കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കാനും.
ഇതിലൂടെ യുവത്വം നിലനിർത്താൻ സാധിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും, ചർമ്മത്തിൽ നിന്നും കുരുക്കൾ നീക്കം ചെയ്യാനും, ചർമ്മം ക്ലിയറാകാനും യോഗാ ശീലം സഹായിക്കുന്നതാണ്.
ശരീരഭാരം
ശരീരഭാരം നിയന്ത്രിക്കുന്നതിന് യോഗ ചെയ്യുന്നത് നല്ലതാണ്. ശരീരത്തിൽ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കുന്നു. കൂടാതെ ശരീരത്തിൽ എത്തുന്ന കാലറി എരിയിച്ച് കളയുന്നതിനും പേശികളെ ബലപ്പെടുത്തുവാനും ശരീരഭാരം നിയന്ത്രിക്കാനും യോഗ സഹായിക്കുന്നു.
രോഗപ്രതിരോധശേഷി
പതിവായി യോഗ ചെയ്യുന്നവരിൽ രോഗപ്രതിരോധശേഷി കൂടുതലാണ്. ഇവരിൽ രോഗങ്ങൾ പെട്ടെന്ന് വരാനുള്ള സാധ്യത കുറയുന്നു. ഒപ്പം, ജീവിതത്തിൽ സന്തോഷം വർദ്ധിക്കുന്നതിനും യോഗ സഹായിക്കുന്നുണ്ട്.
ആരോഗ്യം മെച്ചപ്പെടുന്നു
പതിവായി യോഗ ശീലമാക്കിയാൽ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുന്നു. കാരണം പേശികളെ ബലപ്പെടുത്താനും, ശരീരത്തിന് വഴക്കം വരാനും, ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും യോഗ ചെയ്യുന്നതിലൂടെ സാധിക്കുന്നു. കൂടാതെ, ശരീരത്തിന് ഊർജം നൽകുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും യോഗാ ഒരു ഉത്തമ വ്യായാമമുറയാണ്.
മാനസികാരോഗ്യം
പതിവായി യോഗ ശീലിക്കുന്നത് നല്ലതാണ്. യോഗ ചെയ്യുന്നതിലൂടെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും നിലനിർത്താൻ സാധിക്കുന്നു.
അമിതമായി സ്‌ട്രെസ്സ് അനുഭവിക്കുന്നവർ, മാനസിക വിഷമം അനുഭവിക്കുന്നവർ, ദേഷ്യം ഉള്ളവർ എന്നീ ആളുകൾ യോഗാ ശീലമാക്കേണ്ടതാണ്, ഇത് വഴി ശരീരത്തിൽ നിന്നും സ്‌ട്രെസ്സ് ഹോർമോണായ കോർട്ടിസോൾ കുറയ്ക്കാൻ സഹായിക്കുന്നു.
കൂടാതെ ഞരമ്പുകൾ ശാന്തമാക്കുന്നതിനും അമിതമായിട്ടുള്ള മാനസിക സമ്മർദ്ദം കുറയ്ക്കാനും സാധിക്കുന്നു. കൂടാതെ, അമിതമായിട്ടുള്ള ഉത്കണ്ഠ കുറയ്ക്കുകയും മനസ്സിന്റെ ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യോഗ ശരിയായ വിധത്തിൽ ചെയ്തില്ലെങ്കിൽ അനവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതാണ്. അതിനാൽ, സർട്ടിഫൈഡ് ആയിട്ടുള്ള ട്രെയ്‌നർമാരിൽ നിന്ന് മാത്രം യോഗാ പഠിക്കാൻ ശ്രദ്ധിക്കുക.
ദിവസേന ശരിയായ വിധത്തിൽ യോഗ ചെയ്തില്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നുണ്ട്. മൊത്തത്തിൽ ശരീരം ആരോഗ്യകരമായി പരിപാലിക്കുന്നതിനായി യോഗ ചെയ്ത് ശീലിക്കുന്നതാണ് നല്ലത്. യോഗ ചെയ്യുന്നതിന്റെ കൂടെ ശരിയായ വിധത്തിൽ ഡയറ്റെടുക്കുന്നതും കൂടുതൽ ഫലം നൽകാൻ സഹായിക്കുന്നതാണ്.
#How #about #making #yoga #habit? #you #will #get #all #these #benefits.
