കഞ്ചാവുമായി ബൈക്കിൽ പാഞ്ഞവർ ഇടിച്ചിട്ട കാൽനടയാത്രക്കാരൻ മരിച്ചു

കഞ്ചാവുമായി ബൈക്കിൽ പാഞ്ഞവർ ഇടിച്ചിട്ട കാൽനടയാത്രക്കാരൻ മരിച്ചു
Feb 17, 2025 10:18 AM | By Susmitha Surendran

മണ്ണഞ്ചേരി(ആലപ്പുഴ): (truevisionnews.com) കഞ്ചാവുമായി പാഞ്ഞ യുവാക്കൾ സഞ്ചരിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പഞ്ചായത്ത് 12-ാം വാർഡ് ഇടത്തട്ടിൽ ജോസഫ് (ഷിബു-55) ആണ് മരിച്ചത്.

പാർഥൻകവല-ആരാമം റോഡിൽ ഞായറാഴ്ച രാത്രി 9.30- ഓടെയാണ് അപകടം. പാർഥൻകവല ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് കഞ്ചാവുമായി പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് ജോസഫിനെ വീടിനു സമീപം ഇടിച്ചുവീഴ്ത്തിയത്.

പരിക്കേറ്റു റോഡിൽക്കിടന്ന ജോസഫിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. അപകടത്തിനു പിന്നാലെ അതുവഴിവന്ന കാറിൽ ബൈക്കുയാത്രക്കാരായ യുവാക്കളെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ എത്തിയ സംഘം ചികിത്സയ്ക്കു പണമില്ലെന്ന പേരിൽ ആശുപത്രിയിൽനിന്നു രക്ഷപ്പെട്ടു.

ഇവർ ആശുപത്രിയിൽ നൽകിയ ഫോൺ നമ്പരും വ്യാജമായിരുന്നു. ആശുപത്രിയിൽ നൽകിയ വിലാസം ശരിയായിരുന്നതിനാൽ പ്രതികളെ പോലീസ് വൈകാതെ കണ്ടെത്തി.

ഇവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മണ്ണഞ്ചേരി നേതാജി സ്വദേശികളാണ് ബൈക്കിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ബൈക്കിൽനിന്ന് കഞ്ചാവുപൊതികൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ഏറെനേരം കഴിഞ്ഞ് പരിക്കേറ്റ ജോസഫിനെ ആംബുലൻസിൽക്കയറ്റി ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സാലമ്മയാണ് മരിച്ച ജോസഫിന്റെ ഭാര്യ. മക്കൾ: സാന്ദ്ര (അയർലൻഡ്), സെറീന ജോസഫ് (ബെംഗളൂരു). മരുമക്കൾ: അനീഷ് (അയർലൻഡ്), സിജോ (ബെംഗളൂരു).

#Pedestrian #killed #after #being #hit #bike #driven #youths #carrying #ganja.

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories