കുന്നിൻ മുകളിലെ പുരാതന ക്ഷേത്രവും പ്രകൃതി ഒരുക്കുന്ന ദൃശ്യ വിരുന്നും;പോകാം തിരുവോണ മലയിലേക്ക്

കുന്നിൻ മുകളിലെ പുരാതന ക്ഷേത്രവും പ്രകൃതി ഒരുക്കുന്ന ദൃശ്യ വിരുന്നും;പോകാം തിരുവോണ മലയിലേക്ക്
Feb 15, 2025 03:52 PM | By akhilap

(truevisionnews.com) കൊടുമുടി പോലെ തലയുയർത്തി നിൽക്കുന്ന  2000 വർഷം പഴക്കമുള്ള ക്ഷേത്രം. ഒപ്പം പ്രകൃതി ഒരുക്കുന്ന ദൃശ്യ വിരുന്നും.മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് വേങ്ങരയിലെ ഊരകം മല അഥവാ തിരുവോണ മല.

സമുദ്ര നിരപ്പിൽ നിന്നും രണ്ടായിരത്തി ഇരുന്നൂറ് അടി ഉയരത്തിൽ, കണ്ണമംഗലം- ഊരകം പഞ്ചായത്തുകളുടെ അതിർത്തിയായി കണക്കാക്കുന്ന സ്ഥലമാണ് തിരുവോണ മല.ഇവിടെയാണ്

പരിസ്ഥിതി പ്രാധാന്യമുള്ള ഈ മലനിരകൾ നല്ലൊരു വ്യൂ പോയൻറാണ്. മനോഹരമായ ദൂരക്കാഴ്‌ചകളാണ് ഇവിടെ നിന്ന് കാണാനാവുക.കോഴിക്കോട് വിമാനത്താവളം, കടലുണ്ടിപ്പുഴ തുടങ്ങി ജില്ലയുടെ മിക്ക ഭാഗവും ഇവിടെ നിന്ന് കാണാനാവും. കോഴിക്കോട് വിമാനത്താവളത്തിൻ്റെതായ ഒരു ലൈറ്റ് ഹൗസും ഇതിൻ്റെ തൊട്ടടുത്തായി സ്ഥാപിച്ചിട്ടുണ്ട്.

മലപ്പുറം-വേങ്ങര സംസ്ഥാനപാതയിൽ ഊരകം പൂളാപ്പീസ് എന്ന സ്ഥലത്തുനിന്നു നാലുകിലോമീറ്ററോളം യാത്ര ചെയ്താൽ മലമുകളിലെ ട്രെക്കിങ് പോയിൻ്റിലെത്താം. ഇതിനടുത്തായാണ് മിനി ഊട്ടി വ്യൂപോയിൻ്റും പ്രൈവറ്റ് പ്രോപ്പർട്ടിയുടെ ഭാഗമായ എരുമപ്പാറ വ്യൂപോയിൻ്റുമുള്ളത്.

വാഹനങ്ങളിൽ എത്താവുന്ന സ്ഥലത്ത് നിന്നും അരമണിക്കൂറോളം കാൽനടയായി, വിജനമായ വനമ്പ്രദേശങ്ങൾ താണ്ടി പാറക്കല്ലുകൾക്കിടയിലൂടെ കയറി വേണം ഒറ്റപ്പെട്ട് കിടക്കുന്ന പ്രാചീന കാല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ തിരുവോണ മലയിലെത്താൻ. തെളിഞ്ഞ കാലാവസ്ഥയിൽ വരുന്നവർക്ക് തീർച്ചയായും മനോഹരമായ കാഴ്‌ചകൾ കണ്ട് മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ മടങ്ങാം .

പ്രസിദ്ധമായ ശബരിമല ക്ഷേത്രം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് തിരുവോണ മല ക്ഷേത്രം. 2000 വർഷം പഴക്കമുള്ള ക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് 2200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പൂർണമായും കരിങ്കല്ല് കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ക്ഷേത്ര ഭിത്തിയിൽ വട്ടെഴുത്തിൽ ചിലതൊക്കെ കൊത്തിവെച്ചിട്ടുണ്ട്. ശങ്കരനാരായണ ക്ഷേത്രം എന്നായിരുന്നു ഈ പുരാതന ദേവാലയം അറിയപ്പെട്ടിരുന്നത്.

ഇവിടെ നിത്യപൂജകളൊന്നും നടക്കുന്നില്ല. എല്ലാ വർഷവും തുലാമാസത്തിലെ തിരുവോണ നാളിൽ ഒരു ഉത്സവം നടത്താറുണ്ട്. ഉത്സവത്തിന് മലയുടെ അടിവാരത്തുള്ള മഠത്തിൽ കുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നിന്നും തിടമ്പെഴുന്നള്ളിച്ച് കൊണ്ട് നിരവധി ഭക്തർ ഘോഷയാത്രയായി തിരുവോണ മല കയറും.










#Ancient #hilltop #temple #natures #visual #feast #Lets #go #Thiruvona #Hill

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
Top Stories










//Truevisionall