കാസർകോട് : (truevisionnews.com) മഞ്ചേശ്വരത്ത് യുവാവിനെ ഓട്ടോയിൽ തട്ടിക്കൊണ്ടു പോയി കവർച്ച. മഞ്ചേശ്വരം കടമ്പാർ അരിമല സ്വദേശിയായ പ്രവീണിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയത്. സംഘം യുവാവിനെ മർദ്ദിച്ച ശേഷം സ്വർണമാലയും പണവും മൊബൈൽ ഫോണും തട്ടിയെടുത്തു.

കാറിലും ബൈക്കിലും ഓട്ടോയിലുമായെത്തിയ അക്രമി സംഘംയുവാവിനെ ബന്തിയോട്, അടുക്ക, വീരനഗർ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച ശേഷം ക്രൂരമായി മർദ്ദിച്ചവശനാക്കിയിരുന്നു. ഒരു പവൻ തൂക്കമുള്ള സ്വർണ്ണമാലയും പഴ്സിലുണ്ടായിരുന്ന 120000 രൂപയും മൊബൈൽ ഫോണുമാണ് അക്രമികൾ തട്ടിയെടുത്തത്.
കവർച്ചക്ക് ശേഷം അക്രമി സംഘം പ്രവീണിനെ വഴിയിലുപേക്ഷിച്ച് രക്ഷപ്പെട്ടു.നാട്ടുകാരുടെ സഹായത്തോടെ ഹൊസങ്കടിയിലുള്ള സുഹൃത്തിന്റെ അടുത്തെത്തിയ ശേഷം ആശുപത്രിയിൽ ചികിത്സ തേടി.
പരുക്കേറ്റ പ്രവീൺ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും അക്രമികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
#young #man #abducted #auto #robbed #He #brutally #beaten #left #way
