ഇങ്ങനെയൊക്കെ പറ്റിക്കാമോ...! ഓര്‍ഡർ ചെയ്തത് മരംമുറിക്കുന്ന യന്ത്രം, കിട്ടിയത് വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകൾ

ഇങ്ങനെയൊക്കെ പറ്റിക്കാമോ...! ഓര്‍ഡർ ചെയ്തത് മരംമുറിക്കുന്ന യന്ത്രം, കിട്ടിയത് വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകൾ
Feb 14, 2025 10:31 AM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com)  മഞ്ചേശ്വരം സ്വദേശിയായ ഷൗക്കത്തലി ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയത് മരംമുറിക്കുന്ന യന്ത്രത്തിനാണ്. പക്ഷേ ലഭിച്ചതാകട്ടെ വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകള്‍. ഷൗക്കത്തലി നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കി.

ഷൗക്കത്തലിക്ക് മരംമുറിയാണ് ജോലി. മരം മുറിക്കാനുള്ള യന്ത്രങ്ങളും സേഫ്റ്റി ഷൂകളുമൊക്കെ ഇടയ്ക്ക് ഓണ്‍ലൈന്‍ വഴി വാങ്ങാറുണ്ട്. 9,999 രൂപ വില വരുന്ന മരം മുറിക്കുന്ന യന്ത്രം ആമസോണ്‍ വഴി ഓർഡർ നല്‍കിയത് കഴിഞ്ഞ മാസം അവസാനമാണ്.

പാര്‍സൽ കൈപ്പറ്റി തുറന്ന് നോക്കിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി യുവാവിന് മനസിലായത്. യന്ത്രത്തിന് പകരമുള്ളത് വൈക്കോലില്‍ പൊതിഞ്ഞ രണ്ട് സിമന്‍റ് കട്ടകള്‍. ഒപ്പം ഒരു ബ്ലെയ്ഡും.

കാഷ് ഓണ്‍ ഡെലിവറിയായിരുന്നുവെന്ന് ഷൌക്കത്തലി പറഞ്ഞു. കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ ഡെലിവറി ചെയ്തത് മരംമുറി യന്ത്രമാണെന്നാണ് ആമസോണ്‍ അധികൃതര്‍ പറഞ്ഞത്. ഒന്നും ചെയ്യാൻ പറ്റില്ലെന്നും പറഞ്ഞു. ഇതോടെ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കിയിരിക്കുകയാണ് ഷൗക്കത്തലി.

#Ordered #wood #chipper #received #cement #blocks #wrapped #straw

Next TV

Related Stories
'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

Jul 20, 2025 12:15 PM

'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്...

Read More >>
ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ അറിയിച്ചു

Jul 20, 2025 11:54 AM

ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ അറിയിച്ചു

ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ...

Read More >>
കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

Jul 20, 2025 10:57 AM

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ്...

Read More >>
'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ്  വിളിച്ചതിനെപ്പറ്റി അയൽവാസി

Jul 20, 2025 10:46 AM

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി അയൽവാസി

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി...

Read More >>
 ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ; യുവാവ് ആത്മഹത്യ ചെയ്തു

Jul 20, 2025 10:40 AM

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ; യുവാവ് ആത്മഹത്യ ചെയ്തു

ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ ഷെയർ ട്രേഡിങ്...

Read More >>
Top Stories

//Truevisionall