( www.truevisionnews.com ) തായ്ലൻഡിൽ അവധി ആഘോഷിച്ച് നടി സാനിയ അയ്യപ്പൻ. തെക്കൻ തായ്‌ലൻഡിലെ ക്രാബിയിൽ നിന്നുള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്.

അതിമനോഹരമായ ബീച്ചുകളും ദ്വീപുകളും കൊണ്ട് സമ്പന്നമാണ് ക്രാബി. ബീച്ചിനരികിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളിട്ടിരിക്കുന്നത്.
റിയാലിറ്റി ഷോ വഴിയാണ് സാനിയ സിനിമയിലെത്തുന്നത്. ക്വീൻ എന്ന ചിത്രത്തിലെെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. പിന്നീട് പ്രേതം 2, ലൂസിഫർ, ദ പ്രീസ്റ്റ്, തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
#saniyaiyappan #krabi #thailand #vacation
