Featured

ആലപ്പുഴ സിപിഎമ്മിൽ സ്ഫോടനക്കേസ് പ്രതിക്ക് അംഗത്വം

Kerala |
Feb 13, 2025 11:17 AM

ആലപ്പുഴ:  (truevisionnews.com) ആലപ്പുഴ സിപിഎമ്മിൽ സ്ഫോടനക്കേസ് പ്രതിക്ക് അംഗത്വം. നാടൻ ബോംബ്പൊട്ടി കണ്ണൻ കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോനാണ് അംഗത്വം നൽകിയത്.

ആലപ്പുഴ ആശ്രമം ലോക്കൽ കമ്മിറ്റിയിലെ മന്നത്ത് ബി ബ്രാഞ്ചിലാണ് സജിമോന് അംഗത്വം നൽകിയത്. കഴിഞ്ഞ ദിവസം ലോക്കൽ സെക്രട്ടറി പങ്കെടുത്ത സ്ക്രൂട്ടിനിയിലാണ് അംഗത്വം നൽകാൻ തീരുമാനിച്ചത്.

2021ൽ ചാത്തനാട് കണ്ണൻ എന്ന ഗുണ്ട നാടൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതി ആണ് സിപിഎം അംഗത്വം കിട്ടിയ സജിമോൻ. ഒരു വിഭാഗം പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചാണ് പ്രതിക്ക് അംഗത്വം നൽകിയത്.


#Alappuzha #blast #case #suspect #joins #CPM.

Next TV

Top Stories










Entertainment News