കണ്ണൂർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകം; പ്രതി അറസ്റ്റിൽ

കണ്ണൂർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകം; പ്രതി അറസ്റ്റിൽ
Feb 13, 2025 10:19 AM | By Susmitha Surendran

കാസർഗോഡ് : (truevisionnews.com) ഉപ്പളയിലെ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. പത്വാടി സ്വദേശി സവാദിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ലഹരി കടത്ത്, മോഷണമടക്കം നാല് കേസുകളിൽ ഇയാൾ പ്രതിയാണ്.

കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ചെവ്വാഴ്ച രാത്രിയാണ് സുഹൃത്തായ സുരേഷിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഉപ്പള ടൗണിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപ്പളയിലെ ഫ്ലാറ്റുകളിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു പയ്യന്നൂർ സ്വദേശിയായ സുരേഷ്.

#murder #security #employee #from #Kannur #accused #arrested

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories