ഒടുവിൽ ആശ്വാസം; അമ്മയോട് വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ 17-കാരിയെ കണ്ടെത്തി പൊലീസ്

ഒടുവിൽ ആശ്വാസം; അമ്മയോട് വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ 17-കാരിയെ കണ്ടെത്തി പൊലീസ്
Feb 11, 2025 04:49 PM | By VIPIN P V

തൃശൂർ: (www.truevisionnews.com) അമ്മയോട് വഴക്കിട്ട ശേഷം വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ വിവരമറിഞ്ഞ ഉടനെ തിരിഞ്ഞ് കണ്ടെത്തി അന്തിക്കാട് പൊലീസ്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് 17 കാരി വീടുവിട്ടിറങ്ങിയത്.

കണ്ടശ്ശാംകടവ് സ്വദേശിനിയായ കൗമാരക്കാരിയാണ് വീട്ടിൽ നിന്ന് അമ്മയോട് വഴക്കുകൂടി ഇറങ്ങിപ്പോയത്. ഈ സമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

കുട്ടിയെ കാണാതായതോടെ ഭയന്നു പോയ മാതാവ് ഉടനെ തന്നെ അന്തിക്കാട് പൊലീസിൽ ഫോൺ വിളിച്ച് വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, പ്രതീഷ്, ഡ്രൈവർ ജിനേഷ് എന്നിവർ ഉടൻ ജീപ്പെടുത്ത് കണ്ടശ്ശാംകടവിലെത്തി.

മാർക്കറ്റും പരിസരവും പരിസര റോഡുകളും നിമിഷ നേരം കൊണ്ട് അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് കണ്ടശ്ശാംകടവിലെ കനോലി കനാലിനു മുകളിലുള്ള പാലത്തിലൂടെ മറുകരയെത്തിയ പൊലീസ് സംഘം പാലത്തിന് സമീപത്തും തെരിച്ചിൽ നടത്തി.

ഇവിടെയും കുട്ടിയെ കണ്ടില്ല. തിരികെ പാലം ഇറങ്ങി വരുമ്പോഴാണ് എതിരെ വരുന്ന പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയുടെ അരികിലെത്തി വിവരം തിരക്കി.

പിന്നീട് പൊലീസ് വാഹനത്തിൽ പെൺകുട്ടിയെ അമ്മയുടെ അടുത്തെത്തിച്ചിട്ടാണ് പൊലീസ് മടങ്ങിയത്.

#Finally #relief #Police #found #year #girl #left #home #night #Fighting #mother

Next TV

Related Stories
കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രക്കാരിയുടെ തലയിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം

Jul 16, 2025 02:31 PM

കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രക്കാരിയുടെ തലയിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം

നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക്...

Read More >>
'നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല'; 'നിമിഷപ്രിയയുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്ക' - ആക്ഷൻ കൗൺസിൽ

Jul 16, 2025 02:24 PM

'നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല'; 'നിമിഷപ്രിയയുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്ക' - ആക്ഷൻ കൗൺസിൽ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ....

Read More >>
കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

Jul 16, 2025 01:51 PM

കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് പൊലീസുകാരെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ...

Read More >>
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
Top Stories

//Truevisionall