കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ
Jul 16, 2025 01:51 PM | By Anjali M T

കോഴിക്കോട്:(truevisionnews.com) കോഴിക്കോട് പൊലീസുകാരെന്ന വ്യാജേനെയെത്തി എംഎം അലി റോഡിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. മലപ്പുറം കരുവാരക്കുണ്ടിൽ നിന്നാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് ലഭ്യമായ സൂചന. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

കോഴിക്കോട് എംഎം അലി റോഡിൽ പ്രവർത്തിക്കുന്ന കെപി ട്രാവൽസ് എന്ന സ്ഥാപനത്തിലെ മുൻ മാനേജറായ കല്ലായി സ്വദേശിയായ ബിജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസുകാർ എന്ന വ്യാജേനെയെത്തിയവരാണ് തട്ടിക്കൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് കേസെടുത്ത് അന്വേഷിക്കുന്ന കസബ പൊലീസിന്റെ സംശയം.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവമുണ്ടായത്. KL 10 AR 0486 എന്ന വാഹനത്തിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. കടയുടെ മുന്നിൽവെച്ചാണ് സംഭവം നടന്നതെന്നതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്നും മാനേജർ നിധിൻ പറഞ്ഞു.

Three people in custody in the case of kidnapping a youth in Kozhikode

Next TV

Related Stories
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...;  അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Jul 16, 2025 09:02 PM

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...; അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ രണ്ട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു....

Read More >>
കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 16, 2025 08:55 PM

കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച അവധി...

Read More >>
 മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി പദ്മരാജന്‍ അന്തരിച്ചു

Jul 16, 2025 07:18 PM

മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി പദ്മരാജന്‍ അന്തരിച്ചു

മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി പദ്മരാജന്‍ അന്തരിച്ചു...

Read More >>
നാളെ അവധി; കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

Jul 16, 2025 07:00 PM

നാളെ അവധി; കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ...

Read More >>
 ഇത് വേറെ വേടൻ; കർക്കിടക സംക്രാന്തിക്ക് കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടൻ പാട്ട്

Jul 16, 2025 06:45 PM

ഇത് വേറെ വേടൻ; കർക്കിടക സംക്രാന്തിക്ക് കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടൻ പാട്ട്

കോഴിക്കോട് ജില്ലയിലെ കടത്തനാട്ടിൽ പതിവ് തെറ്റാതെ 'വേടൻ...

Read More >>
Top Stories

Entertainment News

//Truevisionall