(truevisionnews.com) സായാഹ്നങ്ങളിൽ കാറ്റുകൊണ്ട് ഒത്തിരി നേരം സൊറ പറഞ്ഞിരിക്കാനും,കുട്ടികളുമൊത്ത് കളിക്കാനും ഒപ്പം മലപ്പുറത്തിന്റെ ദൂര കാഴ്ച കാണാനും പറ്റിയ ഇടമാണ് കോട്ടക്കുന്ന്.മലപ്പുറം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടക്കുന്ന് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്.

നിരവധി ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചരിത്ര പ്രാധാന്യമുള്ള പ്രദേശം കൂടിയാണ് കോട്ടയുള്ള മല എന്നര്‍ത്ഥം വരുന്ന കോട്ടക്കുന്ന്. ഇവിടെയാണ് ബ്രിട്ടീഷുകാരോട് പോരാടിയതിന് സ്വാതന്ത്ര്യ സമര സേനാനി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റ് മരിച്ചത്.
നിരവധി സന്ദർശകരാണ് ദിവസങ്ങൾ തോറും കോട്ടക്കുന്നിലേക്ക് വരുന്നത്.സാഹസികത ഇഷ്ട്ട പെടുന്നവർക്കും കോട്ടക്കുന്നിൽ ഇപ്പോൾ സമയം ചെലവഴിക്കാം.അതിനായി രാജ്യാന്തര നിലവാരമുളള ടൂറിസം പാർക്കാണ് കോട്ടക്കുന്നിൽ ഒരുക്കിട്ടുണ്ട്.
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ ബ്ലോക്ക് സൊസൈറ്റിയുടെ സഹായത്തോടെയാണ് പാർക്കിന്റെ നിർമാണം പൂർത്തികരിച്ചത്. കണ്ണെത്താത്തോളം പരന്നു കിടക്കുന്ന കോട്ടക്കുന്നിലെ കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിൽ 52 അടി ഉയരത്തിൽ പണി കഴിപ്പിച്ച കണ്ണാടി പാലം കാഴ്ചയ്ക്കു മിഴിവേകുന്നു. കയറുകളിലൂടെ തൂങ്ങിയും മരക്കഷ്ണങ്ങൾ കൊണ്ട് കെട്ടിയുണ്ടാക്കിയ പാലത്തിലൂടെ നടന്നു വേണം താഴെ എത്താൻ.50 അടി ഉയരത്തിലുളള റോപ്പുകളിലൂടെ സൈക്കിൾ സവാരിയും നടത്താം.
എട്ടു വയസ്സിനു മുകളിലുളള കുട്ടികൾ പാർക്കിലെ റൈഡുകൾ പ്രയോജനപ്പെടുത്താം. ശനി, ഞായർ ദിവസങ്ങളിൽ ഒരുക്കിയിട്ടുള്ള വാട്ടർ ഡാൻസ് കം ലേസർ ഷോ, 16ഡി സിനിമ കുട്ടികൾക്കായി 2 പാർക്കുകൾ, ഭക്ഷണം കഴിക്കാൻ ഡി ടി പി സി യുടെ കാന്റീൻ, ചോക്ലറ്റ് ആൻഡ് ഐസ്ക്രീം പാർലറുകൾ അങ്ങനെ നിരവധി സൗകര്യങ്ങൾ വേറെയുമുണ്ട്.
രാവിലെ പത്തുമണി മുതൽ രാത്രി ഒൻപതു മണി വരെയാണ് പാർക്കിന്റെ പ്രവർത്തനം. കുടുംബവുമൊത്ത് ഒഴിവുസമയം ചിലവഴിക്കാൻ കോട്ടക്കുന്നിലേക്ക് വരുന്നവർക്ക് അടിച്ചുപൊളിച്ച് തിരികെ പോകാം.
#Sora #might #said #twind #long #time #see #views #Malappuram #get #Kottakunnu
