( www.truevisionnews.com ) തെന്നിന്ത്യയുടെ പ്രിയതാരമാണ് നിത്യ മേനോന്‍. ജയം രവിയോടൊപ്പം കേന്ദ്രകഥാപാത്രമായെത്തിയ കാതലിക്ക നേരമില്ലൈയാണ് നിത്യയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ നിത്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

ഒരു രവിവര്‍മചിത്രത്തിലെന്ന പോലെ മനോഹരിയാണ് നിത്യ ചിത്രത്തില്‍.മസ്റ്റേഡ് യെല്ലോ നിറത്തിലുള്ള ട്രഡീഷണല്‍ ബംഗാളി സാരിയാണ് നിത്യയുടെ വേഷം. ചുവപ്പും പച്ചയും നിറത്തില്‍ സാരിയുടെ ബോഡറില്‍ നല്‍കിയ ഫ്‌ളോറല്‍ മോട്ടിഫുകള്‍ കോട്ടണ്‍ ഫാബ്രിക്കിലുള്ള സാരിയുടെ ഭംഗി കൂട്ടുന്നു.
ബംഗാളി ശൈലിയിലാണ് സാരിയണിഞ്ഞിരിക്കുന്നതും. സാരിക്ക് ചേരുന്ന ഗോള്‍ഡന്‍ ചോക്കര്‍ നെക്ലെസും കമ്മലുകളും നല്‍കിയിട്ടുണ്ട്. ചുവന്ന പൊട്ടും കൈകളിലെ അല്‍ത്തയും മാറ്റ് കൂട്ടുന്നു.
#nithyamenen #photoshoot
