വാർധ: (www.truevisionnews.com) ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് 17 വയസ്സുകാരനെ 21കാരൻ കൊലപ്പെടുത്തി. ഹിമാൻഷു ചിമ്നെ ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മാനവ് ജുംനേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ വാർധ ജില്ലയിലാണ് സംഭവം. ഇരുവരും ചേർന്ന് ഇൻസ്റ്റഗ്രാമിൽ വോട്ടുകൾ ക്ഷണിച്ച് ഒരുമാസം മുമ്പ് പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ ഹിമാൻഷുവിന് കൂടുതൽ വോട്ട് ലഭിച്ചത് മാനവിനെ പ്രകോപിതനാക്കി.
തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ ശനിയാഴ്ച മാനവ് ഹിമാൻഷുവിനെ വിളിച്ചു വരുത്തി. ഇരുവരും വഴക്കിടുകയും കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയുമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
#Controversy #Instagrampost #yearold #stabbed #death #friend
