സ്കാനർ എടുക്കാൻ തിരി‌ഞ്ഞപ്പോൾ പഴങ്ങളുമായി മുങ്ങി; റോഡരികിൽ കച്ചവടം നടത്തുന്ന സ്ത്രീയുടെയെ പറ്റിച്ച് പണം തട്ടി യുവാക്കൾ

സ്കാനർ എടുക്കാൻ തിരി‌ഞ്ഞപ്പോൾ പഴങ്ങളുമായി മുങ്ങി; റോഡരികിൽ കച്ചവടം നടത്തുന്ന സ്ത്രീയുടെയെ  പറ്റിച്ച് പണം തട്ടി യുവാക്കൾ
Feb 10, 2025 08:24 AM | By Jain Rosviya

ആലപ്പുഴ: കായംകുളത്ത് റോഡരികിൽ പഴവർഗ്ഗങ്ങൾ വിൽക്കുന്ന തമിഴ്നാട് സ്വദേശിനിയുടെ പണം തട്ടിയതായി പരാതി. ഇവരുടെ അടുത്ത് നിന്ന് 1800 രൂപയുടെ പഴവർഗങ്ങള്‍ വാങ്ങിയ യുവാക്കൾ പണം നൽകാതെ കടന്നു കളയുകയായിരുന്നു

കായംകുളം തട്ടാരമ്പലം റോഡിൽ തീർഥംപൊഴിച്ചാലുംമൂടിന് സമീപം പഴങ്ങൾ വിൽക്കുന്ന തമിഴ്നാട് പഴനി സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ ചുവന്ന ഒമ്നി വാനിൽ എത്തിയ യുവാക്കൾ പേരക്ക, മാങ്ങ, സപ്പോട്ട എന്നിവ വാങ്ങി. 1800 രൂപയുടെ സാധനങ്ങളാണ് വാങ്ങിയത്. ഇവർ വാഹനത്തിൽ തന്നെ ഇരുന്നു കൊണ്ടായിരുന്നു സാധനങ്ങൾ വാങ്ങിയത്.

ഓൺലൈൻ ആയി പണം നൽകാം എന്ന് യുവാക്കൾ പറഞ്ഞപ്പോൾ, ഷെൽവി ക്യു.ആർ കോഡ് പതിച്ചിരുന്ന സ്റ്റാൻഡ് എടുക്കാൻ തിരിഞ്ഞതോടെ യുവാക്കൾ വാഹനവുമായി കടന്നു കളഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷമായി സെൽവി കായംകുളത്ത് പഴവർഗങ്ങൾ കച്ചവടം ചെയ്യുന്നുണ്ട്. ഇവരുടെ ആകെയുള്ള വരുമാന മാർഗമാണ് ഇത്.

പരാതിയിൽ കായംകുളം പോലീസ് കേസെടുത്തു. യുവാക്കൾ എത്തിയ വാഹനത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

#turned #pick #scanner #dived #fruit #youth #grabbed #money #woman

Next TV

Related Stories
സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ നിർദേശം

May 17, 2025 05:23 PM

സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ നിർദേശം

അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ...

Read More >>
ഇടിമിന്നലോടെ കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; ജാഗ്രത നിർദ്ദേശം

May 17, 2025 03:03 PM

ഇടിമിന്നലോടെ കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; ജാഗ്രത നിർദ്ദേശം

അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ...

Read More >>
സർക്കാരിന് മേൽ വീണ്ടും ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ കടും വെട്ട്

May 17, 2025 12:30 PM

സർക്കാരിന് മേൽ വീണ്ടും ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ കടും വെട്ട്

അധികമായി കടമെടുക്കാൻ സാധിക്കുന്ന തുകയിൽ നിന്ന് 3,300 കോടി രൂപ കേന്ദ്രം...

Read More >>
ക്യാപ്റ്റനൊപ്പം കുതിക്കാൻ;  എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

May 17, 2025 12:12 PM

ക്യാപ്റ്റനൊപ്പം കുതിക്കാൻ; എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

സിപിഎം നേതാവ് എ പ്രദീപ് കുമാര്‍ മുഖമന്ത്രിയുടെ പ്രൈവറ്റ്...

Read More >>
Top Stories