Feb 9, 2025 02:37 PM

തൃശൂര്‍: (www.truevisionnews.com) അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് വിലങ്ങണിയിച്ച് ഇന്ത്യയിലെത്തിച്ചതിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

കൈയിലും കാലിലും വിലങ്ങണിയിച്ചാണ് ആളുകളെ നാടുകടത്തിയതെന്നും ചെറിയ രാജ്യങ്ങൾ ഇതിനെ എതിർത്തുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സംഭവത്തെ വിദേശകാര്യ മന്ത്രിയടക്കം ന്യായീകരിക്കുകയാണ് ചെയ്തതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ചൈന ബഹുദൂരം മുന്നേറുകയാണ്. ആ രാഷ്ട്രത്തിന് നേരെ കടന്നാക്രമണം നടത്തുകയാണ് അമേരിക്ക ചെയ്യുന്നത്. അതിനൊപ്പം ഇന്ത്യയും ജപ്പാനും ആസ്ട്രേലിയയും ചേരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എ.ഐ ഉപയോഗത്തോടെ കുത്തക മുതലാളിത്തത്തിന്‍റെ ലാഭം കൂടും. പ്രതിസന്ധി വർധിക്കുകയും വൈരുധ്യം കൂടുകയും ചെയ്യുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ ശക്തമായ സമരം ആരംഭിക്കും. കോൺഗ്രസിന്‍റെ ചെലവിലാണ് ഡൽഹിയിൽ ബി.ജെ.പി സർക്കാർ ഉണ്ടാക്കിയതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

#Small #countries #resisted #India #nothing #MVGovindan #forced #deportation

Next TV

Top Stories










Entertainment News