ന്യൂഡൽഹി : (www.truevisionnews.com) ഡൽഹിക്ക് ദുരന്ത സർക്കാരിൽ നിന്നും മോചനം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ സ്നേഹത്തിനു നന്ദി. ഇന്ന് ഡൽഹിയിലെ ജനങ്ങൾ സന്തുഷ്ടരാണ്. മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ചതിൽ ജനങ്ങൾക്കു നന്ദി. ഡൽഹിയിൽ നൂറിരട്ടി വികസനം കൊണ്ടുവരും.
ചരിത്ര വിജയമാണ് ഡൽഹിയിൽ നേടിയത്. സാധാരണ വിജയമല്ല ഇതെന്നും ഐതിഹാസിക വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു. വിജയത്തിനു പിന്നിൽ ബിജെപി പ്രവർത്തകരുടെ പരിശ്രമമാണ്. ഡൽഹിയലെ ജനങ്ങൾ ദുരന്ത പാർട്ടിയെ പുറന്തള്ളി.
ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോർഡ് വിജയം നേടി. അതിനുശേഷം ഇപ്പോൾ ഡൽഹിയിൽ ഐതിഹാസിക വിജയം രചിച്ചിരിക്കുകയാണ്. ഡൽഹി മിനി ഹിന്ദുസ്ഥാനാണ്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിലെ ജനങ്ങൾ ഡൽഹിയിലുണ്ട്. ഭാരതത്തിന്റെ ചിന്തയാണ് ഡൽഹിയിൽ കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി മധ്യവർഗത്തിനു വലിയ പിന്തുണ നൽകി. സ്ത്രീകളുടെ പിന്തുണ വലിയ ശക്തിയാണ്.
ഡൽഹിയിലെ നാരീശക്തി തന്നെ അനുഗ്രഹിച്ചു. ജനം ബിജെപിയെ തുടർച്ചയായി വിജയിപ്പിക്കുകയാണ്. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയെല്ലാം വികസനം നടപ്പാക്കി.
ഡൽഹിയെ ബിജെപി ആധുനികവത്കരിക്കും. യമുനാ ദേവിയുടെ മുന്നിൽ തലകുനിയ്ക്കുന്നു. ഡൽഹിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.
ഡൽഹിയിലെ തിരഞ്ഞെടുപ്പിൽ പൂജ്യം നേടുന്നതിൽ കോൺഗ്രസിനു ഹാട്രിക് ലഭിച്ചിരിക്കുകയാണ്. ജനങ്ങൾ വലിയ സന്ദേശമാണ് കോൺഗ്രസിനു നൽകിയിരിക്കുന്നത്. അവർക്ക് പരാജയത്തിന്റെ സ്വർണ മെഡലാണ് ജനം നൽകിയത്.
യുമനയെ അപമാനിച്ച ആം ആദ്മി പാർട്ടിക്കേറ്റ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഡൽഹി ബിജെപിയെ മനസു തുറന്നു സ്നേഹിച്ചു. ഈ സ്നേഹത്തിന്റെ പതിന്മടങ്ങ് വീക്ഷണത്തിന്റെ രൂപത്തിൽ തിരിച്ചു തരും.
കൂടുതൽ ഊർജത്തിൽ വികസനം നടപ്പാക്കും. ഡൽഹിയുടെ ഉടമകൾ ഡൽഹിയിലെ ജനങ്ങളാണെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ ജനം വ്യക്തമാക്കിയെന്നും നരേന്ദ്ര മോദി പറഞ്ഞു.
#Thankyou #people #PrimeMinister #Delhi #disaster #free #bring #hundredfold #development
