കള്ളത്തിന്‍റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തു; ബി.ജെ.പി വിജയത്തില്‍ അമിത് ഷാ

കള്ളത്തിന്‍റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തു; ബി.ജെ.പി വിജയത്തില്‍ അമിത് ഷാ
Feb 8, 2025 02:25 PM | By VIPIN P V

ന്യൂഡല്‍ഹി: (www.truevisionnews.com) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ നുണകളുടെ ഭരണം അവസാനിച്ചുവെന്ന് എ.എ.പിയുടെ തോല്‍വിയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകര്‍ത്ത് ഡല്‍ഹിയെ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് മോചിപ്പിക്കാന്‍ ജനങ്ങള്‍ പ്രയത്‌നിച്ചു.

വാഗ്ദാനം പാലിക്കാത്തവരെ ഡല്‍ഹിയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചു. രാജ്യത്തെമ്പാടും ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനം നല്‍കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കി വന്‍വിജയമാണ് ബി.ജെ.പി. ഡല്‍ഹിയില്‍ നേടിയത്. ഇതോടെ 27 കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള സുവര്‍ണാവസരമാണ് ബി.ജെ.പിക്ക് ലഭിച്ചത്.

#glasscage #lies #fraud #corruption #broken #AmitShah #BJP #victory

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories