ദില്ലി: (truevisionnews.com) ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.

ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി.
എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.അതേസമയം തോൽവി ഭയന്ന് എ എ പി സ്ഥാനാർത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട
#rule #capital #city #Counting #Dalli #votes #started #expectations #high
