ന്യൂഡല്‍ഹി: (www.truevisionnews.com) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ആംആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ പരാജയത്തില്‍ പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ഡല്‍ഹിയിലെ ജനങ്ങള്‍ അരവിന്ദ് കെജ്‌രിവാളിന് കനത്ത പരാജയമാണ് നല്‍കിയതെന്നും ഇപ്പോള്‍ ജയിലില്‍ പോകാനും സ്വന്തം കുറ്റകൃത്യങ്ങള്‍ക്ക് പ്രതിഫലം നല്‍കാനും അവര്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കിയിരിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. മഹാകുഭമേളയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
ഡല്‍ഹിയിലെ ജനങ്ങള്‍ അരവിന്ദ് കെജ്‌രിവാളിന് കനത്ത പരാജയമാണ് നല്‍കിയത്. ജയിലില്‍ പോകാനും സ്വന്തം കുറ്റകൃത്യങ്ങള്‍ക്ക് പ്രതിഫലം നല്‍കാനും അവര്‍ അദ്ദേഹത്തെ ഇപ്പോൾ സ്വതന്ത്രനാക്കിയിരിക്കുന്നു.
സാമൂഹ്യ പരിഷ്‌കരണങ്ങളുടെ തുടക്കക്കാരനായി സ്വയം വിശേഷിപ്പിച്ചെത്തിയ അരവിന്ദ് കെജ്‌രിവാള്‍ ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരില്‍ ഒരാളാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഡല്‍ഹിയിലെ ബിജെപിയുടെ വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ്. ആം ആദ്മി പാര്‍ട്ടിയുടെ പരാജയം ഉറപ്പാക്കിയ ഒരാള്‍ നരേന്ദ്ര മോദിയാണ്.
2014-ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതാണ് ബിജെപി ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിലൊന്ന്. ബിഹാറിലും ബിജെപി വൻ വിജയം നേടുമെന്നും അവർ പറഞ്ഞു.
#people #set #go #prison #SmritiIrani #against #Kejriwal
