ഡല്‍ഹിയിൽ വിജയമുറപ്പിച്ച് ബിജെപി; പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഘോഷം

ഡല്‍ഹിയിൽ വിജയമുറപ്പിച്ച് ബിജെപി; പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഘോഷം
Feb 8, 2025 12:10 PM | By VIPIN P V

(www.truevisionnews.com) വോട്ടെണ്ണൽ തുടങ്ങി നാല് മണിക്കൂറുകൾ പിന്നിടുമ്പോൾ ഡൽഹിയിൽ ബിജെപി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ വിജയാഘോഷം. ബി ജെ പി നേതാക്കാൾ പാർട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി.

ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി ആരാണെന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ വ്യക്തമാക്കി. നിലവിൽ ബിജെപി 48.3% വോട്ടുകൾ നേടിയപ്പോൾ ആം ആദ്മി പാർട്ടി 44.5 ശതമാനം വോട്ടുകളാണ് നേടിയിരിക്കുന്നത്.

കോൺഗ്രസ് 6% വോട്ടുകളാണ് ആകെ നേടിയിട്ടുള്ളത്. ബിജെപിയുടെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെയും മക്കൾ മുന്നിലാണ്.

ന്യൂഡൽഹിയിൽ സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമ മുന്നിൽ. മോത്തിനഗറിൽ മദൻലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന മുന്നിൽ തന്നെയാണ്.

മുസ്തഫാബാദ്, ഓഖ്ല, ബല്ലിമാരൻ എന്നിവിടങ്ങളിൽ ബിജെപി മുന്നിലാണ്. ബിജെപിയുടെ ഉമംഗ് ബജാജ് രാജിന്ദർ നഗർ മണ്ഡലത്തിൽ 3200 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

ആകെ 13 റൗണ്ടുകളിൽ നാല് റൗണ്ടുകളാണ് ആകെ പൂർത്തിയായിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നുള്ള ബിജെപിയുടെ ലീ‍ഡ് നില 45 സീറ്റിലെത്തിയിട്ടുണ്ട്.

ശകൂർ ബസ്തിയിൽ AAPയുടെ സത്യേന്ദ്രജെയിൻ പിന്നിൽ. കൽക്കാജിയിൽ കോൺഗ്രസിന്റെ അൽക്കാ ലാംബ പിന്നിൽ. ന്യൂഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ മൂന്നാമതാണ്. കൽക്കാജിയിൽ മുഖ്യമന്ത്രി അതിഷി പിന്നിലാണ്.

#BJP #wins #Delhi #Party #workers #celebrate #front #BJP #party #headquarters

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories