ജനശക്തിയാണ് പരമപ്രധാനം; ഡൽഹിയിലെ ജനങ്ങൾക്ക് മുന്നിൽ തലകുനിക്കുന്നു - മോദിയുടെ കുറിപ്പ്

ജനശക്തിയാണ് പരമപ്രധാനം; ഡൽഹിയിലെ ജനങ്ങൾക്ക് മുന്നിൽ തലകുനിക്കുന്നു - മോദിയുടെ കുറിപ്പ്
Feb 8, 2025 03:21 PM | By VIPIN P V

ന്യൂഡൽഹി: (www.truevisionnews.com) 27 വർഷത്തിനു ശേഷം ഡൽഹിയിൽ നേടിയ വിജയത്തിനു പിന്നാലെ ജനങ്ങളോട് നന്ദി പറഞ്ഞു നരേന്ദ്ര മോദി. ‘‘ജനശക്തിയാണു പരമപ്രധാനം, വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു.

ഈ മഹത്തായതും ചരിത്രപരവുമായ ജനവിധിക്കു ഡൽഹിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാൻ നമിക്കുന്നു. ഈ മികച്ച വിജയത്തിൽ ഞങ്ങൾക്ക് എളിമയും ബഹുമാനവുമുണ്ട്.

ഡൽഹിയുടെ വികസനത്തിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ഞങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഡൽഹിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. അക്കാര്യത്തിൽ ഞങ്ങൾ ഉറപ്പ് നൽകുന്നു.’’ – മോദി എക്സിൽ കുറിച്ചു.

‘‘ബിജെപിയുടെ ഓരോ പ്രവർത്തകനിലും എനിക്ക് വളരെ അഭിമാനമുണ്ട്. ഞങ്ങളുടെ പ്രവർത്തകർ രാപ്പകൽ കഠിനാധ്വാനം ചെയ്താണ് ഈ മികച്ച വിജയത്തിലേക്ക് എത്തിയത്.

ഞങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കുകയും ഡൽഹിയിലെ ജനങ്ങള്‍ക്കു മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യും’’ – മോദി എക്സിൽ കുറിച്ചു.

ഡൽഹിയിലെ വിജയത്തിനു പിന്നാലെ വൈകിട്ട് ബിജെപി ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും.

#People #power #paramount #Bowing #people #Delhi #Modi #note

Next TV

Related Stories
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories