ആലപ്പുഴ: (truevisionnews.com) ഭാസ്‌കര കാരണവര്‍ വധക്കേസിൽ ശിക്ഷാ ഇളവ് നേടിയ പ്രതി ഷെറിനെക്കുറിച്ച് വെളിപ്പെടുത്തി സഹതടവുകാരി സുനിത. ഷെറിൻ ജയിലിൽ നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ അനുഭവിച്ചതായി സുനിത പറയുന്നു.

ഷെറിൻ ജയിൽ ഡിഐജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മന്ത്രി ഗണേഷ് കുമാറുമായി അടുത്തബന്ധമുണ്ടായിരുന്നതായി ഷെറിൻ തന്നോട് വെളിപ്പെടുത്തിയിരുന്നതായും സുനിത വ്യക്തമാക്കി.
ഷെറിന് മേയ്ക്കപ്പ് സാധനങ്ങളും ഫോണും ജയിലിൽ അനുവദിച്ചു. ശിക്ഷയിൽ ഇളവ് നേടാൻ അർഹതയുള്ള അഞ്ചിലധികം പേർ വനിതാ ജയിലിൽ ഉണ്ടെന്നും ഇതു മറികടന്നാണ് ഷെറിന് ആനുകൂല്യങ്ങൾ ലഭിച്ചതെന്നും സുനിത പറയുന്നു.
ജയിൽ ഉദ്യോഗസ്ഥരിലും രാഷ്ട്രീയക്കാരിലും ഉള്ള സ്വാധീനമാണ് ഷെറിന് ഇളവ് ലഭിക്കാൻ ഇടയാക്കിയതെന്നും സുനിത പറഞ്ഞു. ജയിലിൽ നിയമവിരുദ്ധമായി ഷെറിൻ ആനുകൂല്യങ്ങൾ അനുഭവിക്കുന്നത് സംബന്ധിച്ച് സുനിത ജയിൽ മേധാവികൾക്ക് പരാതി നൽകിയിരുന്നു.
വധശ്രമ കേസിൽ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന സുനിത ത്യശൂർ പത്താംക്കല്ല് സ്വദേശിനിയാണ്. 2015ൽ താൻ ഷെറിന് എതിരെ പരാതി നൽകിയിരുന്നുവെങ്കിലും അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ സുനിതയെ സംരക്ഷിച്ചു. ഷെറിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ തനിക്ക് ഭീഷണിയുണ്ടെന്നും സുനിത വെളിപ്പെടുത്തി.
#Fellow #inmate #Sunitha #revealed #about #accused #Sher #who #got #reprieve #BhaskaraKaranavar #murder #case.
