മനസ്സും ശരീരവും എല്ലാമൊന്ന് തണുപ്പിച്ചിട്ട് തിരിച്ച്‌ വരാം; പോകാം മണ്ണാർക്കാട്ടിലെ പാത്രക്കടവിലേക്ക്

മനസ്സും ശരീരവും എല്ലാമൊന്ന് തണുപ്പിച്ചിട്ട് തിരിച്ച്‌ വരാം; പോകാം മണ്ണാർക്കാട്ടിലെ പാത്രക്കടവിലേക്ക്
Feb 4, 2025 05:00 PM | By akhilap

(truevisionnews.com) ചിന്നിച്ചിതറി ഒഴുകുന്ന മണ്ണാർക്കാട്ടിലെ കുന്തിപ്പുഴയുടെ കൈവരി.പണ്ട് കുന്തീദേവി പാത്രങ്ങൾ മറന്നുവെച്ചെന്ന ഐതീഹ്യം.

ഉറങ്ങുന്ന മണ്ണിൽ നിലകൊള്ളുന്ന ഇരുവശവും വന്യതയാൽ സമ്പന്നമായ പാത്രക്കടവ് വെള്ളച്ചാട്ടത്തിലേക്കാവാം ഈ വേനലവധിക്കൊരു യാത്ര.

മനസ്സും ശരീരവും എല്ലാമൊന്ന് തണുപ്പിച്ചിട്ട് തിരിച്ച്‌ വരാം.....

പാലക്കാട് ജില്ലയിലെ സൈലൻറ് വാലി വനമേഖലപരിധിയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം.

വേനൽക്കാലത്ത് ഒരുപാട് സന്ദർശകർ എത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം മനോഹരമായ പ്രകൃതിഭംഗിയാൽ ശ്രദ്ധേയമാണ്. പാത്രക്കടവ് കുരുത്തിച്ചാലിൽ ആണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

കുന്തിപ്പുഴ നദിയുടെ ഭാഗമായ ഈ വെള്ളച്ചാട്ടത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ കുളിർമയും ഉരുളൻ കല്ലുകളും പ്രകൃതിയാൽ സമ്പന്നമായ അന്തരീക്ഷവുമാണ്.

ജില്ലയുടെ നാനാഭാഗത്തുനിന്നും ചൂടേറുന്ന വേനലവധിക്കാലത്ത് ആയിരക്കണക്കിന് സഞ്ചാരികൾ കുളിർമ തേടി ഇവിടെയെത്തുന്നുണ്ട്. വെള്ളച്ചാട്ടത്തിനു സമീപം പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ണാർക്കാട് ടൗണിൽ നിന്നും 11 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്കെത്തുന്നതിങ്ങനെ.....

പാലക്കാട് ഭാഗത്തു നിന്നും മണ്ണാർക്കാട് വഴി വരുന്ന സന്ദർശകർ മണ്ണാർക്കാട് നിന്നും മൈലാംപാടം - പള്ളിക്കുന്ന് റോഡ് മാർഗം തിരഞ്ഞെടുത്താൽ കുരുത്തിച്ചാൽ റോഡ് വഴി എത്തിച്ചേരാവുന്നതാണ്.

കോഴിക്കോട് ഭാഗത്തു നിന്നും മണ്ണാർക്കാട് വഴി വരുന്ന സന്ദർശകർ മേലാറ്റൂർ-മണ്ണാർക്കാട് വഴി മൈലാംപാടം-പള്ളിക്കുന്ന് റോഡ് മാർഗം സഞ്ചരിച്ച് കുരുത്തിച്ചാൽ വഴി വെള്ളച്ചാട്ടത്തിനടുത്ത് എത്താവുന്നതാണ്.

#waterfall #caressing #cobblestones #trip #Patrakadav #Falls #Mannarkkad?

Next TV

Related Stories
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയും പൈന്‍ മരങ്ങളും; മലബാറിന്റെ തേക്കടിയായ കരിയാത്തുംപാറയിൽ പോകാം

Feb 2, 2025 10:29 PM

ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയും പൈന്‍ മരങ്ങളും; മലബാറിന്റെ തേക്കടിയായ കരിയാത്തുംപാറയിൽ പോകാം

അതിമനോഹരമായ പുല്‍മേടുകളും കാനന ഭംഗിയും കക്കയം മലനിരകളുടെ വശ്യസൗന്ദര്യവും ആസ്വദിച്ചുള്ള യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും ഓരോ സഞ്ചാരിക്കും...

Read More >>
വിസ്മയ കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്ത്  മലപ്പുറത്തെ കേരളാംകുണ്ട് വെള്ളച്ചാട്ടം

Jan 29, 2025 04:06 PM

വിസ്മയ കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്ത് മലപ്പുറത്തെ കേരളാംകുണ്ട് വെള്ളച്ചാട്ടം

ജില്ലയിലെ വടക്ക്-കിഴക്കന്‍ അതിര്‍ത്തിപ്രദേശത്ത് കൂമ്പന്‍ മലയുമായി ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി...

Read More >>
#Paithalmala | മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരകൾ; പോകാം കണ്ണൂരിന്റെ 'കുടകിലേക്ക്'

Jan 17, 2025 02:33 PM

#Paithalmala | മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരകൾ; പോകാം കണ്ണൂരിന്റെ 'കുടകിലേക്ക്'

മലമുകളിലെ നിരീക്ഷണ ഗോപുരമാണ് ഇവിടുത്തെ കാഴ്ചകൾക്ക് തുടക്കമിടുന്ന...

Read More >>
#Yellapetti | തേയിലത്തോട്ടങ്ങൾക്ക് നടുവിലൊരു 'അവസാന ഗ്രാമം'; പോകാം സഞ്ചാരികളുടെ പറുദീസയായ യെല്ലപെട്ടിയിലേക്ക്

Jan 10, 2025 02:42 PM

#Yellapetti | തേയിലത്തോട്ടങ്ങൾക്ക് നടുവിലൊരു 'അവസാന ഗ്രാമം'; പോകാം സഞ്ചാരികളുടെ പറുദീസയായ യെല്ലപെട്ടിയിലേക്ക്

തേയിലത്തോട്ടങ്ങളും മനോഹരമായ കുന്നിൻചെരുവുകളും അതിനൊപ്പം തണുത്ത കാറ്റും മനോഹര ദൃശ്യങ്ങളുമുള്ള യെല്ലപ്പെട്ടി ഏതൊരു സഞ്ചാരിയുടെയും മനസ്സ്...

Read More >>
Top Stories