കോഴിക്കോട് (നാദാപുരം): (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ മികച്ച സുരക്ഷയൊരുക്കി പൊലീസ് സേനാംഗങ്ങൾ.

കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് അംഗങ്ങൾ ആണ് സദാ കർമനിരതരായി കലോത്സവ വേദികളിൽ ഉള്ളത്.
വളയം പൊലീസ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ പട്രോളിങ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
കലോത്സവത്തിന്റെ കൃത്യമായ നടത്തിപ്പിന് രാവിലെ എട്ട് മണി മുതൽ പരിപാടി അവസാനിക്കുന്നത് വരെ ഇവർ പ്രയത്നിക്കുന്നു.
തൃശ്ശൂർ ഡി-സോണിനിടെയുണ്ടായ സംഘർഷത്തിന്റെ പേരിൽ ജില്ലയിലും മറ്റ് കാമ്പസുകളിലെ കലോത്സവങ്ങളിലും പൊലീസ് സേനയെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
ഉദ്‌ഘാടന ദിവസത്തിൽ മുഖ്യതിഥി നടൻ ആസിഫ് അലിയെയും വടകര എം പി ഷാഫി പറമ്പിലിനെയും കാണാൻ തടിച്ച് കൂടിയ ജനക്കൂട്ടത്തെ കൃത്യമായി നിയന്ത്രിക്കുന്നതിൽ ഇവർ മുന്നിൽ നിന്നു.
#Ever #active #Police #force #provided #security #Bzone #arts #festival
