കോഴിക്കോട്: (truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിലെ സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കം.

നാദാപുരം നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കോളേജിൽ വെച്ച് നടക്കുന്ന കലാമാമാങ്കത്തിന്റെ മൂന്നാം ദിനമായ ഇന്ന് വേദി ഒന്ന് ദർവേഷിൽ മിമിക്രിയിൽ അരങ്ങ് തകർത്ത് വിദ്യാർത്ഥികൾ.
ഇന്ന് രാവിലെ 11 മണിയോടെയാണ് ആദ്യ മത്സരത്തിന് തുടക്കമായത്. കലാസ്വാദകർക്ക് ഏറെ പ്രീയപ്പെട്ട ഇനമായ മിമിക്രിയിൽ കാഴ്ചക്കാരാൽ വേദി നിറഞ്ഞു നിന്നു.
വ്യത്യസ്ഥ അവതരണങ്ങളാലും ന്യൂജൻ ആശയങ്ങളാലും വേറിട്ട കാഴ്ചയായി മത്സരം. നിരവധി താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ , സാമൂഹ്യ സംഭവവികാസങ്ങൾ, എന്നിവയെല്ലാം ഒപ്പിയെടുത്ത് അവരെ തന്മയത്തോടെ അവതരിപ്പിച്ചു.
മത്സരാർഥികൾ അവരുടെ കഴിവുകളും രസകരമായ അവതരണവും കൊണ്ട് കൈയ്യടി നേടി. മത്സരത്തിൽ പങ്കെടുത്ത ചില വിദ്യാർത്ഥികൾ പറഞ്ഞു: ‘മിമിക്രി സ്വാഭാവികമായ ഒരു കലാരൂപമായി ഞങ്ങൾ കാണുന്നു. ഇതിലൂടെ നാം നമ്മുടെ കലാരീതികളും സമൂഹത്തിലെ സംഭവങ്ങളും കൂടുതൽ ആസ്വദിക്കാനും എളുപ്പത്തിൽ മനസ്സിലാക്കുകയും ചെയ്യുന്നു‘.
#calicut #university #bzone #art #fest #Stage #competitions #Mimicry #platform #experimenting #Newgen #methods
